🔵 വുദുവിന്‍റെ അടയാളം
عن أبي هريرة رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: "إن أمتي يدعون يوم القيامة غرًا محجلين من آثار الوضوء فمن استطاع منكم أن يطيل غرته، فليفعل" (متفق عليه)
അബൂ ഹുറൈറ (റ) നിവേദനം: തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്
നിശ്ചയം എന്റെ സമുദായം പുനുരുത്ഥാന ദിവസം വിളിക്കപ്പെടുമ്പോള്‍ വുളുവിന്റെ അടയാളം കാരണം അവരുടെ മുഖവും കൈകാലുകളും പ്രകാശിച്ചിരിക്കും
അതിനാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും മുഖത്തിന്‍റെ ശോഭ വ്യാപിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അവനതു ചെയ്യട്ടെ
(വുദുവിന്‍റെ അവയവങ്ങള്‍ നിര്‍ബന്ധ പരിധിയില്‍ നിന്നും കുറച്ചു കൂടി കയറ്റി കഴുകട്ടെ)
(ബുഖാരി,മുസ്‌ലിം : കിതാബുല്‍ ഫദാഇല്‍)
🔵 മഹത് കര്‍മങ്ങള്‍
عن عبد الله بن عمرو رضي الله عنهما أن رجلا سأل النبي صلى الله عليه وسلم أي الإسلام خير قال تطعم الطع وتقرأ السلام على من عرفت ومن لم تعرف
അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: ഇസ്ലാമിന്‍റെ നടപടികളില്‍ ഏതാണ് ഉത്തമമെന്ന് ഒരാള്‍ ചോദിച്ചു
തിരുമേനി(സ) അരുളി: അന്നദാനം ചെയ്യലും പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം പറയലുമാകുന്നു
(സ്വഹീഹുല്‍ ബുഖാരി : കിതാബുല്‍ ഈമാന്‍)
🔵 ശുദ്ധ പ്രകൃതി
عَنْ عَائِشَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم " عَشَرَةٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَالاِسْتِنْشَاقُ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ " . قَالَ مُصْعَبٌ وَنَسِيتُ الْعَاشِرَةَ إِلاَّ أَنْ تَكُونَ الْمَضْمَضَةَ .
ആയിശ (റ) യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു . പത്തുകാര്യങ്ങള്‍ നബിമാരുടെ ചര്യകളില്‍ പെട്ടതാകുന്നു
1 മീശ വെട്ടുക
2 താടി വളര്‍ത്തുക
3 ബ്രഷ് ചെയ്യുക
4 (വുളുവില്‍) മൂക്കില്‍ വെള്ളം കയറ്റുക
5 നഖം വെട്ടുക
6 വുളുവില്‍ (വിരല്‍മടക്കുകള്‍) കഴുകുക
7 കക്ഷരോമം പറിക്കുക
8 ഗുഹ്യഭാഗത്തെ രോമങ്ങള്‍ കളയുക
9 ശൌചം ചെയ്യുക
റിപ്പോര്‍ട്ടര്‍ പറയുന്നു: പത്താമത്തേത് ഞാന്‍ മറന്നുപോയി. അത് (വുളുവിൽ) വായ കഴുകലായേക്കാം
(സുനനുന്നസാഈ : ബാബുല്‍ ഫിത്‌റത്)
🔵 വീട്ടില്‍ പ്രവേശിച്ചാല്‍
عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا دَخَلَ بَيْتَهُ بَدَأَ بِالسِّوَاكِ
ആയിശ (റ) യില്‍ നിന്ന് നിവേദനം: നിശ്ചയം നബി (സ) സ്വഗൃഹത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഒന്നാമതായി ചെയ്തത് പല്ലുതേക്കലായിരുന്നു
(സ്വഹീഹ് മുസ്ലിം : കിതാബ് ത്വഹാറത്ത്)
🔵 ശാപം കിട്ടുന്നവ
عَنْ أَبِي هُرَيْرَةَ : أَنَّ رَسُولَ اللَّهِ صَلَّى اللَّهم عَلَيْهِ وَسَلَّمَ قَالَ: اتَّقُوا اللاعِنَيْنِ. قَالُوا: وَمَا اللاعِنَانِ يَا رَسُولَ اللَّهِ ؟ قَالَ: الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ أَوْ ظِلِّهِمْ
അബൂ ഹുറൈറ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ (സ) പറയുകയുണ്ടായി:
ശാപാര്‍ഹമായ രണ്ട് കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക :
സ്വഹാബത്ത് ചോദിച്ചു ഏതാണ് പ്രവാചകരേ ആ രണ്ടു കാര്യങ്ങള്‍ ?
നബി (സ) പറഞ്ഞു : ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലും അവര്‍ ഇരിക്കുന്ന തണലിലും മല മൂത്ര വിസര്‍ജനം നടത്തലാകുന്നു അത്.
(സുനന്‍ അബീദാവൂദ്: കിതാബ് ത്വഹാറത്ത്)
🔵 ഭക്ഷണ മര്യാദകള്‍
عَنْ أَبِي قَتَادَةَ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى أَنْ يَتَنَفَّسَ فِي الإِنَاءِ وَأَنْ يَمَسَّ ذَكَرَهُ بِيَمِينِهِ وَأَنْ يَسْتَطِيبَ بِيَمِينِهِ
അബൂഖതാദ(റ) നിവേദനം: തിരുമേനി (സ) അരുളി:
നിങ്ങളില്‍ ആരെങ്കിലും കുടിക്കുമ്പോള്‍ ആ പാത്രത്തിലേക്ക് ശ്വാസം വിടുന്നതും, വലത് കൈ കൊണ്ടു ഗുഹ്യാവയവങ്ങള്‍ തൊടുന്നതും, വലത് കൈകൊണ്ട് വിസര്‍ജനാനന്തര ശുദ്ധീകരണം നടത്തുന്നതും നബി (സ) നിരോധിച്ചിരിക്കുന്നു
(സ്വഹീഹ് മുസ്ലിം : കിതാബ് ത്വഹാറത്ത് )
🔵 വിരലുകളും പാത്രവും വൃത്തിയാക്കണം
عَنْ أنَسٍ رَضِيَ الله عَنهُ أنَّ رَسُولَ اللهِ (ﷺ) كاَنَ إذاَ أَكَلَ طَعَاماً لَعِقَ أَصَابِعَهُ الثّلاثَ قَالَ: وَقَالَ: إذَا سَقَطَتْ لُقْمَةُ أَحَدِكُمْ، فَلْيَمُطْ عَنْهَا الْأَذَى، وَلْيَأْكُلْهَا، وَلا يَدَعْهَا لِلشَّيْطَانِ وَأَمَرَ أَنْ تَسلتَ القَصْعَةَ قَالَ: فَإنَكُمْ لا تَدْرُونَ فِى أىّ طَعَامِكُمُ الْبَرَكَة
അനസ് (റ) ല്‍ നിന്ന് നിവേദനം: നബി (ﷺ) ആഹാരം കഴിച്ച് കഴിഞ്ഞാല്‍ തന്‍റെ വിരലുകള്‍ മൂന്നു പ്രാവശ്യം വീതം നക്കി തുടക്കുമായിരുന്നു.
റസൂല്‍ (ﷺ) പറഞ്ഞു: നിങ്ങളിലാരുടെയെങ്കിലും ഭക്ഷണം താഴെ വീണ് പോയാല്‍ അതെടുത്ത് മാലിന്യം നീക്കി അവന്‍ അത് ഭക്ഷിച്ചുകൊള്ളട്ടെ.പിശാചിനു വേണ്ടി അത് ഉപേക്ഷിച്ചു കളയരുത്.
ഭക്ഷണത്തളിക തുടച്ച് നക്കുവാനും അല്ലാഹുവിന്റെ പ്രവാചകന്‍ (ﷺ) കല്പിച്ചിരിക്കുന്നുനിങ്ങളുടെ ഭക്ഷണത്തില്‍ ഏതിലാണ് അനുഗ്രഹമെന്ന് നിങ്ങള്‍ക്കറിയുകയില്ല എന്നും നബി(ﷺ) പ്രസ്താവിച്ചിട്ടുണ്ട്.
(സ്വഹീഹ് മുസ്ലിം - കിതാബ് അല്‍ മുഖദ്ദിമാത്)
(സ്വഹീഹ് മുസ്ലിം - കിതാബ് അല്‍ മുഖദ്ദിമാത്)
🔵 വലതിനെ മുന്തിക്കുക
عَنْ عَائِشَةَ ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُحِبُّ التَّيَامُنَ مَا اسْتَطَاعَ فِي طُهُورِهِ وَتَنَعُّلِهِ وَتَرَجُّلِهِ
ആയിശ(റ) നിവേദനം:
കാലില്‍ ചെരിപ്പ് ധരിക്കുക, മുടി വാര്‍ന്നു വെക്കുക, വെള്ളം കൊണ്ട് ശുദ്ധീകരിക്കുക. തുടങ്ങിയ കാര്യങ്ങളിലെല്ലാം തന്‍റെ വലതുഭാഗം കൊണ്ട് തുടങ്ങുന്നതിനെ നബി(സ) ഇഷ്ടപ്പെട്ടിരുന്നു
(സുനനുന്നസാഈ)
🔵 പാദരക്ഷയില്‍ തടവല്‍
عن المغيرة بن شعبة رضي الله عنه قال : كنت مع النبي صلى الله عليه وسلم في سفر فأهويت لأنزع خفيه فقال : دعهما فإني أدخلتهما طاهرتين ،فمسح عليهما
മുഗീറത്ത് ബിന്‍ ശുഹ്ബ (റ) യില്‍ നിന്ന് നിവേദനം:
ഞാനൊരിക്കല്‍ നബി (സ) യുടെ കൂടെ ഒരു യാത്രയിലായിരുന്നു
നബി (സ) വുളു എടുത്തപ്പോള്‍ അവിടുത്തെ ബൂട്സ് അഴിക്കാന്‍ വേണ്ടി ഞാന്‍ കൈ നീട്ടി അപ്പോള്‍ അവിടുന്നു അരുളി, അത് രണ്ടും അവിടെ (കാലില്‍ തന്നെ) കിടക്കട്ടെ, ശുദ്ധിയാക്കിയ ശേഷമാണ് ഞാന്‍ അവ കാലില്‍ അണിഞ്ഞിരിക്കുന്നത് . ശേഷം തിരുമേനി(സ) അതു രണ്ടിന്മേലും തടവി
(ബുഖാരി,മുസ്‌ലിം – കിതാബ് ത്വഹാറത്ത്)
🔵 രണ്ടാമത്തെ ബന്ധത്തിന് മുമ്പ് വുദു ചെയ്യുക
عَنْ أبِي سَعِيد الخُدْرِيِّ رَضِيَ اللّهْ عنهُ قالَ: قالَ رَسُولُ الله (ﷺ) : إذا أَتَى أَحَدُكُمْ أَهْلَهُ, ثُمَّ أَرَادَ أَنْ يَعُودَ فَلْيَتَوَضَّ بَيْنَهُمَا وُضُوء
അബൂ സഈദ് അല്‍ ഖുദ്'രി (റ) ല്‍ നിന്ന് നിവേദനം : നബി (ﷺ) പറഞ്ഞു :
നിങ്ങളില്‍ ആരെങ്കിലും തന്റെ ഇണയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വീണ്ടും ഒന്നുകൂടി ബന്ധത്തിന് ആഗ്രഹിക്കുന്നു വെങ്കില്‍ അതിനിടയില്‍ വുദൂ ചെയ്യട്ടെ.
(സ്വഹീഹ് മുസ്ലിം : കിതാബ് ത്വഹാറത്ത്)
🔵 ജുമുഅ ദിനത്തില്‍ ശ്രദ്ധിക്കേണ്ടവ
عَنْ سَلْمَانَ الفَارِسِيِّ رَضِيَ اللهُ عَنْهُ قالَ: قال النَّبِيُّ (ﷺ):لا يَغْتَسِلُ رَجُلٌ يَوْمَ الجُمُعَةِ، وَيَتَطَهَّرُ مَا اسْتَطَاعَ مِنْ طُهْرٍ، وَيَدَّهِنُ مِنْ دُهْنِهِ، أوْ يَمَسُّ مِنْ طِيبِ بَيْتِهِ، ثُمَّ يَخْرُجُ فَلا يُفَرِّقُ بَيْنَ اثْنَيْنِ، ثُمَّ يُصَلِّي مَا كُتِبَ لَهُ، ثُمَّ يُنْصِتُ إذَا تَكَلَّمَ الإمَامُ، إلا غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الجُمُعَةِ الأُخْرَى
സല്‍മാനുല്‍ ഫാരിസി (റ) ല്‍ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു :
ഒരാള്‍ ജുമുഅ ദിനത്തില്‍ , കുളിച്ച് വൃത്തിയാകുക , എണ്ണ തേക്കുക , സുഗന്ധം പൂശുക , രണ്ട് പേരെ വിട്ട് പിരിക്കാതിരിക്കുക, പിന്നീട് അവനു നിശ്ചയിക്കപ്പെട്ടത് നമസ്കരിക്കുക , എന്നിട്ട് നിശബ്ദനായി ഇമാമിന്റെ സംസാരം ശ്രദ്ധിക്കുക എന്നീ കാര്യങ്ങൾ ഒരാള്‍ ചെയ്യുന്നില്ല ;രണ്ട് ജുമുഅകള്‍ക്കിടയിലുള്ള ചെറിയ പാപങ്ങള്‍ അവനു പൊറുക്കപ്പെട്ടിട്ടല്ലാതെ.
🔵 വലിയ അശുദ്ധിയുടെ കുളി
َعَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ: كَانَ رَسُولُ اَللَّهِ (ﷺ) إِذَا اِغْتَسَلَ مِنْ اَلْجَنَابَةِ يَبْدَأُ فَيَغْسِلُ يَدَيْهِ, ثُمَّ يُفْرِغُ بِيَمِينِهِ عَلَى شِمَالِهِ, فَيَغْسِلُ فَرْجَهُ, ثُمَّ يَتَوَضَّأُ, ثُمَّ يَأْخُذُ اَلْمَاءَ, فَيُدْخِلُ أَصَابِعَهُ فِي أُصُولِ اَلشَّعْرِ, ثُمَّ حَفَنَ عَلَى رَأْسِهِ ثَلَاثَ حَفَنَاتٍ, ثُمَّ أَفَاضَ عَلَى سَائِرِ جَسَدِهِ, ثُمَّ غَسَلَ رِجْلَيْهِ
ആഇശ(റ) നിവേദനം:
നബി (ﷺ) വലിയ അശുദ്ധിക്ക് കുളിക്കാന്‍ ആരംഭിച്ചാൽ ആദ്യം രണ്ട് കൈകള്‍ കഴുകുമായിരുന്നു. പിന്നെ വലത് കൈകൊണ്ട് വെള്ളമെടുത്ത് ഇടത് കൈയ്യിലൊഴിച്ച് തന്‍റെ ഗുഹ്യഭാഗങ്ങള്‍ വൃത്തിയാക്കും. എന്നിട്ട് വുദു ചെയ്യും (കാല്‍ കഴുകല്‍ ഒഴികെ , അത് കുളിയുടെ അവസാനത്തിലാണ്)
പിന്നീട് കയ്യില്‍ വെള്ളമെടുത്ത് തലമുടിയുടെ ഉള്‍ഭാഗത്ത് വെള്ളം ചേര്‍ക്കും
ശേഷം തലയില്‍ മൂന്നു പ്രാവശ്യം വെള്ളമൊഴിക്കും . പിന്നെ ശരീരം മുഴുവന്‍ വെള്ളമൊഴിക്കും. അവസാനം രണ്ടു കാലുകളും കഴുകും.
(ബുഖാരി,മുസ്‌ലിം : കിതാബ് ത്വഹാറത്ത്)
🔵 നാല്‍പത് ദിവസത്തില്‍ അധികമാകരുത്
عَنْ أَبِي عِمْرَانَ الْجَوْنِيِّ، عَنْ أَنَسِ بْنِ مَالِكٍ، قَالَ وَقَّتَ لَنَا رَسُولُ اللَّهِ (ﷺ) فِي قَصِّ الشَّارِبِ وَتَقْلِيمِ الأَظْفَارِ وَحَلْقِ الْعَانَةِ وَنَتْفِ الإِبْطِ أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ يَوْمًا
അനസ് ബിന്‍ മാലിക് (റ) നിവേദനം:
മീശ വെട്ടുക, നഖം മുറിക്കുക, ഗുഹ്യ രോമം കളയുക, കക്ഷരോമം പറിക്കുക (സാധിക്കുമെങ്കില്‍ പറിക്കുക,അല്ലെങ്കില്‍ നീക്കം ചെയ്യുക)
എന്നീ കാര്യങ്ങള്‍ നാല്‍പത് ദിവസത്തിലധികം ഉപേക്ഷിക്കാതിരിക്കാന്‍ റസൂല്‍ (സ) ഞങ്ങള്‍ക്ക് സമയം നിശ്ചയിച്ച് തന്നിരുന്നു.
(തുര്മുദി : കിതാബുല്‍ അദബ്)
🔵 മറയ്ക്കുള്ളിലായാലും മറയ്ക്കലാണ് ഉത്തമം
عَنْ يَعْلَى، أَنَّ رَسُولَ اللَّهِ( (ﷺ رَأَى رَجُلًا يَغْتَسِلُ بِالْبَرَازِ،
فَصَعِدَ الْمِنْبَرَ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ: إِنَّ اللَّهَ
عَزَّ وَجَلَّ حَلِيمٌ حَيِيٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالسَّتْرَ فَإِذَا
اغْتَسَلَ أَحَدُكُمْ فَلْيَسْتَتِرْ
യഅ’ലാ (റ) നിവേദനം:
ഒഴിഞ്ഞതും തുറന്നതുമായ ഒരു സ്ഥലത്ത് മുണ്ട് ധരിക്കാതെ കുളിക്കുന്ന ഒരാളെ നബി (ﷺ) കാണുവാനിടയായി
നബി (ﷺ) മിമ്പറില്‍ കയറി അല്ലാഹുവിനെ സ്തുദിക്കുകയും പുകഴ്ത്തുകയും ചെയ്തു. എന്നിട്ട് പറഞ്ഞു :
തീര്‍ച്ചയായും അല്ലാഹു ലജ്ജയുള്ളവനും മറയുള്ളവനും ലജ്ജയെയും മറയെയും ഇഷ്ടപ്പെടുന്നവനുമാണ്
അതിനാല്‍ നിങ്ങളിലാരെങ്കിലും കുളിക്കുകയാണെങ്കില്‍ മറ സ്വീകരിക്കട്ടെ
(സുനന്‍ നസാഈ : കിതാബുല്‍ ഗുസ്ല്‍ വ തയമ്മും)
- (ഒറ്റക്ക് മറക്കുള്ളില്‍ കുളിക്കുമ്പോള്‍ പോലും , നിര്‍ബന്ധമില്ലെങ്കിലും നഗ്നത മറക്കല്‍ തന്നെയാണ് അഭികാമ്യം)
🔵 ഇസ്തിഹാളത് ആര്‍ത്തവമല്ല
عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: جَاءَتْ فَاطِمَةُ بِنْتُ أبِي حُبَيْشٍ إلَى النَّبِيِّ (ﷺ) فَقَالَتْ: يَا رَسُولَ الله إنِّي امْرَأةٌ أُسْتَحَاضُ فَلا أطْهُرُ، أفَأدَعُ الصَّلاةَ؟ فَقَالَ رَسُولُ: «لا، إنَّمَا ذَلِكِ عِرْقٌ، وَلَيْسَ بِحَيْضٍ، فَإذَا أقْبَلَتْ حَيْضَتُكِ فَدَعِي الصَّلاةَ، وَإذَا أدْبَرَتْ فَاغْسِلِي عَنْكِ الدَّمَ ثُمَّ صَلِّي
ആഇശ (റ) യില്‍ നിന്ന് നിവേദനം:
ഫാത്തിമാ ബിന്ത് അബീഹുബൈശ് (റ) നബി (ﷺ) യുടെ അരികില്‍ വന്നിട്ട് പറഞ്ഞു :
അല്ലാഹുവിന്‍റെ റസൂലേ , ഞാന്‍ നിരന്തരമായി ഇസ്തിഹാളത്ത് (രോഗരക്തം) ഉള്ള ഒരു സ്ത്രീയാണ്.അതില്‍ നിന്ന് ഞാന്‍ ശുദ്ധമാകുന്നതേയില്ല.അതിനാല്‍ ഞാന്‍ നമസ്കാരം ഉപേക്ഷിക്കട്ടെയോ ?അപ്പോള്‍ നബി (ﷺ) പറഞ്ഞു :
പാടില്ല , നിശ്ചയം അത് ഞരമ്പ് സംബന്ധമായ ഒരു പ്രശ്നം കാരണത്താല്‍ ഉണ്ടാകുന്നതാണ്. അത് ആര്‍ത്തവമല്ല. നിന്‍റെ ആര്‍ത്തവ സമയമായാല്‍ നീ നമസ്കാരം ഒഴിവാക്കുകയും അത് കഴിഞ്ഞാല്‍ രക്തം കഴുകി , ശുദ്ധിയായി നമസ്കരിക്കുകയും ചെയ്യണം.
(സ്വഹീഹ് മുസ്ലിം: കിതാബുൽ ഹൈദ്)
- (നിരന്തരമായോ , പതിവിനു വിപരീതമായോ രക്ത സ്രാവം അനുഭപ്പെടുന്ന സ്ത്രീ , തന്‍റെ പതിവനുസരിച്ചുള്ള ദിവസങ്ങളെ ആര്‍ത്തവ കാലമായും ബാക്കി ദിവസങ്ങളെ ഇസ്തിഹാളത്തായും പരിഗണിക്കേണ്ടതാണ്)
••••••┈•✿❁✿•┈••••••
No comments:
Post a Comment