Wednesday, 28 December 2016

ടെഡി; നമ്മെ പഠിപ്പിക്കുന്നത് .....!



ക്ലാസ് ടീച്ചറായ ആനി തോംസൺ തന്‍റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;

"എനിക്ക് നിങ്ങളിൽ ടെഡി ഒഴികെയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!"

ടെഡി; അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു..
പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്..
ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്നു അവൻ..

കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്‍റെ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ്  ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്..

പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാർത്ഥി..!

അങ്ങിനെയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആ അധ്യാപികക്ക് ലഭിച്ചു..

അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയിൽ അദ്ഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപെട്ടു;
അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽ അന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു..

അത്‌ ഇപ്രകാരമായിരുന്നു;
'ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്..
ഒട്ടേറെ കഴിവുകൾ അവനു നൽകപ്പെട്ടിരിക്കുന്നു.
അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്.."

അവർ ഉടൻ അവന്‍റെ രണ്ടാം ക്ലാസിലെ ടീച്ചര്‍ എഴുതിയത് എന്താണെന്ന് നോക്കി.. അതിൽ,'ബുദ്ധിമാനായ വിദ്യാര്ത്ഥിയാണ് ടെഡി..
കൂട്ടുകാർക്ക്‌ വളരെ പ്രിയങ്കരനാണ് അവൻ.. പക്ഷെ മാതാവിനു ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..'
എന്നു എഴുതിയിരിക്കുന്നു..

എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചതു നോക്കിയപ്പോൾ;
'മാതാവിന്‍റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു..
ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും പിതാവ് അവനെ പരിഗണിച്ചതേയില്ല..
വളരെ പെട്ടെന്ന് തന്നെ ആവശ്യമായനടപടികൾ സ്വീകരിക്കാത്ത പക്ഷം ഈകുഞ്ഞിന്‍റെ ജീവിതം താറുമാറാവുന്നതാണ്'..­.' എന്ന് എഴുതിയിരിക്കുന്നു.

ഉടനെ അവർ നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി;
'ടെഡി സ്വന്തത്തിലേക്ക് ഒതുങ്ങി ജീവിക്കുന്നവനാണ്.പഠനത്തിൽ അവനു അശ്ശേഷം താൽപ്പര്യമില്ല..
അവനു കൂട്ടുകാരുമില്ല..
ക്ലാസിനിടയിൽ കിടന്ന് ഉറങ്ങുകയാണ് അവന്റെ പതിവ്..'

ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക ആനി തോംസനു ടെഡിയുടെ യഥാര്‍ത്ഥ പ്രശ്‌നം മനസ്സിലായത്..
തന്‍റെ കാര്യത്തിൽ അവർക്കു തന്നോടുതന്നെ ലജ്ജ തോന്നി..

അങ്ങനെയിരിക്കെ, അധ്യാപികയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ സമ്മാനം നൽകിയപ്പോൾ,
മാർക്കറ്റിൽനിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീൻ കവറിൽ പൊതിഞ്ഞ സമ്മാനമാണ് ടെഡി നൽകിയത്..
ഇത് ആ അദ്ധ്യാപികയെ കൂടുതലൽ വിഷമത്തിലാക്കി..

അവർ ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു..
സാധാരണ ചെറിയ കല്ലുകൾ കോർത്തിണക്കിയ മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിലെ സമ്മാനം..

ഇതു കണ്ട കുട്ടികളൊക്കെ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ ആനി തോംസനു അങ്ങേയറ്റം വേദനിച്ചു..
പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആ അദ്ധ്യാപിക പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി..

മാത്രമല്ല, അദ്ധ്യാപിക ടെഡിക്ക്  അങ്ങേയറ്റം നന്ദിപറയുകയും ചെയ്തു.. എന്നിട്ട്‌ ആ മാല അവർ ധരിക്കുകയും, അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.

ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല..
തന്‍റെ ടീച്ചറെ കാത്തിരിക്കുകയായിരുന്നു അവൻ.
അവർ വന്നപ്പോൾ ടെഡി പറഞ്ഞു;
'ഇന്ന് ടീച്ചർക്കു എന്‍റെ അമ്മയുടെ മണമാണ് ഉള്ളത്...!'
ഇതുകേട്ട ആ ടീച്ചർ പൊട്ടിക്കരഞ്ഞുപോയി..

മാതാവ് ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവർ തിരിച്ചറിഞ്ഞു..
മരിച്ച് പോയ മാതാവിനെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അദ്ധ്യാപികക്ക് ബോധ്യപ്പെട്ടു..

അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേകമായ പരിഗണന നൽകി..
അവന്‍റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു..
വർഷാവസാനമായപ്പോഴേക്കും ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്‍റെ സ്ഥാനം..

ഒരു ദിവസം തന്‍റെ വാതിലിൽ ഒട്ടിച്ചുവെച്ച ഒരു കുറിപ്പ് തോംസൺ വായിച്ചതിങ്ങനെയായിരു­ന്നു;
'എന്‍റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച്‌ ഏറ്റവും നല്ല അദ്ധ്യാപികയാണ് താങ്കൾ.."
അവർ ഉടനെ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി;
'നല്ല ഒരു അദ്ധ്യാപികയാവുക എന്നത്‌ എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്..!'

വർഷങ്ങൾക്കുശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജിൽനിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി..
ആ വർഷത്തെ ബിരുദ ദാന സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം..

ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തർ പുരട്ടി തോംസൺ അന്നവിടെ എത്തിച്ചേർന്നു..
പിൽക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായ ഡോ. ടെഡി സ്‌റ്റൊഡാർട്ട്‌ ആയിത്തീർന്നു ഈ ബാലൻ..

 കൃത്യസമയത്തുതന്നെ തിരിച്ചറിയപ്പെട്ട്‌ വേണ്ട പരിഗണന ലഭിക്കുകയും കൈപിടിച്ച്‌ ഉയർത്താൻ ആനി തോംസൻ എന്ന ഒരാൾ മുന്നോട്ട്‌ വരികയും ചെയ്ത ഒരു ടെഡിയുടെ കഥ..

എന്നാൽ ഇതുപോലെ നമുക്ക് ചുറ്റും  പലവിധ പ്രശ്നങ്ങൾക്കിടയില്‍ ­ ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാവാം..

ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളപ്പെട്ട ബാല്യങ്ങൾ..
ഒന്നു ശ്രദ്ധിച്ചാൽ ഒരുപക്ഷെ ലോകത്തുതന്നെ അറിയപ്പെട്ടേക്കാവുന്ന അപൂർവ്വ പ്രതിഭകൾ.....  (കടപ്പാട് )

എന്തായിരിക്കും മാപ്ലാരുടെ ഖുര്‍ആനിനകത്ത് ?



1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)

2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)

3. എത്ര പ്രതികൂലമായാലും സത്യമേ പറയാവൂ. (4:135)

4. പരദൂഷണം പറയരുത്. (49:12)

5. മറ്റുളളവരെ പരിഹസിക്കരുത്. (49:11)

6. അസൂയ അരുത്. (4:54)

7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)

8. കള്ളസാക്ഷി പറയരുത്. (2:283)

9. സത്യത്തിന്ന് സാക്ഷി പറയാന്‍ മടിക്കരുത്. (2:283)

10. സംസാരിക്കു
മ്പോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19)

11. പരുഷമായി സംസാരിക്കരുത്. (3:159)

12. ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44)

13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)

14. നടത്തത്തില്‍ അഹന്ത അരുത്. (31:18)

15. അഹങ്കാരം അരുത്. (7:13)

16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)

17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം. (7:199)

18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)

19. അതിഥികളെ സല്‍ക്കരിക്കണം.(51:26)

20. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3)

21. അനാഥകളെ സംരക്ഷിക്കണം. (2:220)

22. ചോദിച്ചു വരുന്നവരെ ആട്ടിയോടിക്കരുത്. (93:10)

23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)

24. ചെയത ഉപകാരം എടുത്ത് പറയരുത്. (2:264)

25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:55)

26. കരാര്‍ ലംഘിക്കരുത്.(2:177)

27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)

28. നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2)

29. തിന്മയില്‍ സഹകരിക്കരുത്.(5:2)

30. നീതി പ്രവര്‍ത്തിക്കണം. (5:8)

31. വിധി പറയുമ്പോള്‍  നീതിയനുസരിച്ച് വിധിക്കണം. (4:58)

32. ആരോടും അനീതി ചെയ്യരുത്. (5:8)

33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)

34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42)

35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)

36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)

37. പിശുക്ക് അരുത്. (4:37)

38. അന്യന്റ്റെ ധനം അന്യായമായി തിന്നരുത്. (4:29)

39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)

40. ധനം ധൂര്‍ത്തടിക്കരുത്. (17:29)

41. ലഹരി ഉപയോഗിക്കരുത്. (5:90)

42. മദ്യം കഴിക്കരുത്. (5:90)

43. കൈക്കൂലി അരുത്. (2:188)

44. പലിശ അരുത്. (2:275)

45. വ്യഭിചാരത്തെ സമീപിക്കരുത്. (17:32)

46. കൊലപാതകം അരുത്. (4:92)

47. ചൂത് കളിക്കരുത്. (5:90)

48. മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവാളികളെ ശിക്ഷിക്കണം. (5:38)

49. ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12)

50. തിന്നുക, കുടിക്കുക, ധൂര്‍ത്ത് പാടില്ല  . (49:12)

51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)

52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90)

53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)

54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)

55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103)

56. ഉച്ചനീചത്വബോധം ഉണ്ടാകരുത്. (49 :13)

57. ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍. (49:13)

58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38)

59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ അങ്ങോട്ട്‌ യുദ്ധം അരുത് (2:190)

60. യുദ്ധ മര്യാദകള്‍ പലിക്കണം (2:191)

61. യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15)

62. അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം) (9:6)

63. മറ്റുള്ളവരെ കണ്ണടച്ച് ( അന്ധമായി ) അനുകരിക്കരുത്. (2:170)

64.  പൌരോഹിത്യം പടില്ല

65. സന്ന്യാസം അരുത്. (57:27)

66. നഗ്നത മറക്കണം (7:31)

67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108)

68. കോപം അടക്കി നിര്‍ത്തണം (3:134)

69. സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. (24 :27)

70. രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (4:23)

71. മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം. (2:233)

72. മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം (17:23)

73. മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23)

74. മാതാപിതാക്കളുടെ സ്വകാര്യ മുറിയില്‍ അനുവാദമില്ലാതെ        പ്രവേശിക്കരുത്. (24:58)

75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282)

76. കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ അവനെ വിഷമിപ്പിക്കരുത്. (2:280)

77. ഭൂരിപക്ഷം  എന്നത് സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)

78. സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)

79. മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (4:7)

80. സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (3:195)

81 സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195)

82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)

83. ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത് (2:222)

84. പ്രപഞ്ചത്തിലെ അദ്ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം. (3:191)

85. വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (58:11)

86. ഭരണാധികാരികളെ പ്രാപ്തി നോക്കി തെരഞ്ഞെടുക്കണം. (2:247)

87. ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്. (2:114)

88. മറ്റു മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108)

89. എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285)

90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കൂടിയാവണം. (16:125)

91. ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം. (7:31)

92. മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)

93. ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (2:286)

94. കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (2:286)

95. അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (5:63)

96. വര്‍ഗ്ഗീയത അരുത്. (49 :13)

97. ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. (24:55)

98. ദൈവം കാരുണ്യവാനാണ്, അവനോട് പാപമോചനം തേടുക. (73:20)

99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53)

100. ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്. (39:29)

( ഇത് ഖുര്‍ആനിക നിര്‍ദ്ദേശങ്ങളില്‍ ചിലത് മാത്രം ; 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) ക്ക് അവതരിപ്പിക്കപ്പെട്ട ഈ നിയമ നിര്‍ദ്ദേശങ്ങള്‍ നിത്യ പ്രസക്തമാണ്. ആശ്വാസ ദായകമാണ് , സാമൂഹ്യ പരിവര്‍ത്തനത്തിനുപയുക്തമാണ് ) 

പരിഭാഷ പൂര്‍ണമായി വായിക്കാന്‍ ഈ ലിങ്ക് ഉപയോഗപ്പെടുത്താം -                      http://quranmalayalam.com/quran/malar/index.htm              

Monday, 26 December 2016

ഖുര്‍ആന്‍ ഒരു കൈത്താങ്ങ്‌



നിങ്ങളുടെ മനസ്സില്‍ മിന്നിമറയുന്ന വികാര വിക്ഷോഭങ്ങള്‍ ഏതുമാകട്ടെ ,

ഈ സൈറ്റ് തുറന്ന് വ്യത്യസ്ത ഭാവങ്ങള്‍ സെലക്റ്റ് ചെയ്‌താല്‍ അതുമായി

ബന്ധമുള്ള  ഖുര്‍ആനിക വചനങ്ങള്‍ നിങ്ങള്‍ക്ക് കാണാം .

http://www.sujood.co/prayers?utf8=%E2%9C%93&tags=angry

ഇതാണ് ലിങ്ക്.

Friday, 21 October 2016

പ്രാര്‍ത്ഥനയുടെ മര്യാദകള്‍


പ്രാര്‍ത്ഥനയുടെ മര്യാദകള്‍

1. പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രമാവുക ( ഖുര്‍ആന്‍ : 72 / 18
 
2. ആത്മാര്‍ഥതയോടു കൂടിയാവുക ( ഖുര്‍ആന്‍ : 98 / 5 )

3. അല്ലാഹുവിന്‍റെ നാമങ്ങള്‍ മുന്‍നിര്‍ത്തിയാവുക ( ഖുര്‍ആന്‍ : 7 /180 )

4. അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുക

 ( തുര്മുദി : 2765 )

5. നബി (സ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലുക ( സ്വഹീഹുല്‍ ജാമിഅ : 4399 )
 
6. ഖിബ്‌ലക്ക് മുന്നിടുക ( സ്വഹീഹ് മുസ്ലിം : 1763 )

7. രണ്ട് കൈകളും ചേര്‍ത്ത് ഉയര്‍ത്തി പിടിക്കുക ( അബൂ ദാവൂദ് : 1320 )
 
8. ഉത്തരം കിട്ടുമെന്ന ഉറപ്പോടെയാവുക ( തുര്മുദി : 3479 )

9. ഉത്തരം കിട്ടുന്നതില്‍ ധൃതി കാണിക്കാതിരിക്കുക

 ( ബുഖാരി : 6340 , മുസ്‌ലിം : 2735 )
 
10. ഉറച്ച് ചോദിക്കുക ( നീ ഉദ്ദേശിച്ചാല്‍ എന്ന് പറയാതിരിക്കുക )

 ( ബുഖാരി : 6339, മുസ്‌ലിം : 2679 )
 
11. വിനയത്തോടെയും ഭയ ഭക്തിയോടെയുമാവുക ( ഖുര്‍ആന്‍ : 7/55 )
 
12. മൂന്നു പ്രാവശ്യം വീതം ആവര്‍ത്തിച്ച് ചോദിക്കുക 

( ബുഖാരി : 240 , മുസ്‌ലിം : 1794 )
 
13. ഭക്ഷണവും വസ്ത്രവും ഹലാലായ സമ്പാദ്യത്തില്‍ നിന്നാവുക 

( മുസ്‌ലിം : 1015 )
 
14. ശബ്ദം താഴ്ത്തുക ( ഖുര്‍ആന്‍ : 7/55 )
 
15. സങ്കടമുള്ളപ്പോളും സന്തോഷമുള്ളപ്പോളും പ്രാര്ത്ഥിക്കുക ( അഹ്മദ് )
 
16. പ്രാര്‍ത്ഥന, കുറ്റകരമായതോ ബന്ധം മുറിക്കുന്നതോ ആയ വിഷയത്തിലാവാതിരിക്കുക

( ബുഖാരി : 6340 , മുസ്‌ലിം : 2735 )

( നബിയേ ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ എന്ത്‌ പരിഗണന നല്‍കാനാണ്‌ ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച്‌ തള്ളിയിരിക്കുകയാണ്‌. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും. ( വിശുദ്ധ ഖുര്‍ആന്‍ : 25/77 )
 
 
 

Monday, 10 October 2016

മൊഴിമുത്തുകള്‍



ചിന്ത 

" രണ്ട് പ്രാവശ്യം ആലോചിക്കലും 
അന്വേഷിക്കലുമാണ്
ഒരു പ്രാവശ്യം പിഴവ് 
സംഭവിക്കുന്നതിനേക്കാള്‍ നല്ലത് "



വിനയം 

“ കതിരുകള്‍ ഇല്ലാത്ത നെല്ച്ചെടികള്‍
തല ഉയര്ത്തിയാവും നില്ക്കുക , 
എന്നാല്‍ നിറയെ കതിരുകള്‍ ഉള്ള നെല്ച്ചെടികള്‍
തല താഴ്ത്തിയിട്ടാണ് നില്ക്കുക”.
ജ്ഞാനികള്‍ വിനയമുള്ളവരാകും 
അറിവില്ലാത്തവരാണ് അഹങ്കരിക്കുക.



പുഞ്ചിരി

" Translation ആവശ്യമില്ലാത്ത 
Language ആണ് പുഞ്ചിരി " 
ഏത് ഭാഷക്കാരനും അത് മനസ്സിലാകും .....

പ്രതീക്ഷ

" പ്രതീക്ഷയെന്ന കപ്പിത്താന്‍ 
നയിക്കുന്നത് കൊണ്ട് 
ജീവിതം എന്ന കപ്പല്‍ 
മുന്നോട്ടു പോകുന്നു."


"നടക്കുന്ന കാലെ ഇടറുകയുള്ളു"

വെറുതെ ഇരിക്കുന്നവന്റെ കാലിനു യാതൊന്നും സംഭവിക്കില്ല. 
എഴുന്നേറ്റു നടക്കുന്നവന്റെ കാലിനു മാത്രമേ എന്തെങ്കിലും സംഭവിക്കുകയുള്ളൂ. 
ഇതുപോലെ എന്തെങ്കിലും ഒരു കാര്യം ചെയ്യാന്‍
ഇറങ്ങിത്തിരിച്ചവന് മാത്രമേ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും 
അനുഭവിക്കേണ്ടതായി വരൂ. 
ഒന്നിനും മുന്പോട്ടിറങ്ങാത്തവന് യാതൊന്നും ചിന്തിക്കേണ്ട കാര്യമില്ല. 
അവന്‍ ഒരു ബുദ്ധിമുട്ടുകളും അറിയുകയുമില്ല. 
നാം എന്ത് കാര്യസാധ്യത്തിനു ഇറങ്ങിത്തിരിച്ചാലും 
അതിന് അതിന്റേതായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും. 
യാതൊരു പ്രശ്നവും ഇല്ലാതെ 
ഫലം കിട്ടുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്. 
എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും 
അവയെല്ലാം അഭിമുഖീകരിച്ചു മുന്നേറിയാല്‍ മാത്രമേ 
നാം ഉദ്ദേശിച്ച കാര്യങ്ങള്‍ നേടാന്‍ കഴിയുകയുള്ളൂ. 
അല്ലെങ്കില്‍ കിട്ടിയതുക്കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

ഗുണപാഠം

അമ്മ മത്സ്യവും മൂന്നു മക്കളും സുഖമായി കഴിഞ്ഞു കൂടുന്ന കാലം
 ഒരു ദിവസം മൂന്നു കുഞ്ഞു മീനുകളും കൂടി തീരുമാനിച്ചു 
 ഇന്ന് നമുക്ക് വെള്ളത്തിന്റെ ഏറ്റവും മുകള്‍ പരപ്പില്‍ 
എത്തുന്നത് വരെ സഞ്ചരിക്കണം. 
അവര്‍ യാത്ര തുടങ്ങി. 
നീന്തി നീന്തി അവര്‍ ഏറ്റവും മുകളിലെത്തി. 
കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടെ അപ്രതീക്ഷിതമായി
 പറന്നു വന്ന ഒരു പക്ഷി അവരില്‍ ഒരാളെ തന്‍റെ കൊക്കിലൊതുക്കി മുകളിലേക്കുയര്‍ന്നു.

ഇത് കണ്ട് ഭയന്നുപോയ രണ്ട് പേരും വളരെ പെട്ടെന്ന് 
വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു. 
മുകളില്‍ നിന്നുള്ള പക്ഷിയുടെ ആക്രമണം ഇനി പേടിക്കേണ്ടതില്ലല്ലോ 
എന്ന ആശ്വാസത്തില്‍ അവര്‍ രണ്ട് പേരും വെള്ളത്തിന്റെ 
അടിത്തട്ടിലൂടെ മുന്നോട്ടു പോയി. 
പക്ഷേ വളരെപ്പെട്ടെന്നായിരുന്നു , 
വാ പിളര്‍ന്ന് വന്ന വലിയൊരു മത്സ്യം അവരുടെ മുന്നിലേക്ക് എത്തിയത്. 
ഒഴിഞ്ഞുമാറും മുമ്പേ അവരില്‍ ഒരാളെ അത് വായിലാക്കിയിരുന്നു.

ഒപ്പമുണ്ടായിരുന്ന രണ്ട് പേരെയും നഷ്ടപ്പെട്ട വ്യസനത്തോടെ 

കുഞ്ഞുമീന്‍ അമ്മയുടെ അരികിലെത്തി. 
കാര്യങ്ങളെല്ലാം അമ്മയെ അറിയിച്ചു. 
കുഞ്ഞിനെ തന്നോടു ചേര്‍ത്ത് നിര്‍ത്തി തലോടി ആശ്വസിപ്പിച്ചു കൊണ്ട്
 ആ അമ്മ പറഞ്ഞു : 
വെള്ളത്തിന്റെ മുകള്‍ പരപ്പിലേക്ക് പോകുന്നതും , ഏറ്റവും അടിത്തട്ടിലേക്ക് പോകുന്നതും അപകടമാണ്.
 രണ്ടിനും ഇടക്കുള്ള മദ്ധ്യഭാഗമാണ് സുരക്ഷിതം.
@**********************************************************************************************@
അപ്രകാരം നാം നിങ്ങളെ ഒരു മദ്ധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും ദൈവദൂതന്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി. മുമ്പ് നിങ്ങള്‍ തിരിഞ്ഞ ദിക്കിനെ നാം ഖിബ്ലയാക്കി നിശ്ചയിച്ചത്, ദൈവദൂതനെ പിന്തുടരുന്നവരെയും പിന്തിരിഞ്ഞുപോകുന്നവരെയും വേര്‍തിരിച്ചു കാണാന്‍വേണ്ടി മാത്രമായിരുന്നു. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച്‌ മറ്റെല്ലാവര്‍ക്കും അത്‌ ( ഖിബ് ല മാറ്റം ) ഒരു വലിയ പ്രയാസമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വസ്തത പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും മനുഷ്യരോട് അളവറ്റ വാത്സല്യമുള്ളവനും ദയാപരനുമല്ലോ അല്ലാഹു.

( ഖുര്‍ആന്‍ : 2: 143 )

ഗുരുവും ശിഷ്യരും 

തങ്ങളുടെ പ്രിയപ്പെട്ട ഗുരുവിന് സമ്മാനമായി ഒരിക്കല്‍ ശിഷ്യന്മാര്‍ ഒരു തത്തയെ സമ്മാനിച്ചു. 
ഗുരുവിന് വളരെ സന്തോഷമായി . വളരെ സ്നേഹത്തോടെയും ശ്രദ്ധയോടെയും അദ്ദേഹം ആ തത്തയെ പരിചരിച്ചു. 
ആ തത്തയാകട്ടെ വളരെപ്പെട്ടെന്ന് അദ്ദേഹവുമായി ഇണങ്ങി. 
ഊണിലും ,ഉറക്കിലും, ക്ലാസ്സ് എടുക്കുന്നിടത്തുമെല്ലാം ഗുരുവിനൊപ്പം തത്തയുമുണ്ടായിരുന്നു. 
ഗുരുവില്‍ നിന്നും ശിഷ്യന്മാരില്‍ നിന്നുമായി കേട്ടു പഠിച്ച ചില വാക്കുകള്‍ തത്തയും ഏറ്റു പറയാന്‍ തുടങ്ങി. 
കൂട്ടത്തില്‍ ആ ഗുരുവര്യന്‍ അതിനെ '' ലാ ഇലാഹ ഇല്ലല്ലാഹ് '' എന്നും പറയാന്‍ പഠിപ്പിച്ചു.
 വളരെ ഭംഗിയായും സ്ഫുടമായും ഒരു ദിവസത്തില്‍ തന്നെ 
പല പ്രാവശ്യം തത്ത ഇത് ആവര്‍ത്തിച്ചു പറയുമായിരുന്നു.
നാളുകള്‍ നീങ്ങി. ഒരു ദിവസം ഗുരുവര്യന്‍ ശിഷ്യന്മാരുടെ അടുക്കലേക്ക് കടന്നു വന്നു.
 കൂടെ തത്തയുന്ടായിരുന്നില്ല. ശിഷ്യന്മാര്‍ തത്തയെവിടെ എന്നന്വേഷിച്ചു. 
ഗുരു പറഞ്ഞു: കഴിഞ്ഞ ദിവസം അതിനെ പൂച്ച പിടിച്ചു. 
ഇതും പറഞ്ഞ് ഗുരു തേങ്ങിക്കരയാന്‍ തുടങ്ങി. ശിഷ്യന്മാര്‍ സമാധാനിപ്പിച്ചു. 
തത്തയെ വേണമെങ്കില്‍ ഇനിയും ഞങ്ങള്‍ കൊണ്ടുവന്നു തരാം. 
അപ്പോള്‍ ഗുരുവര്യന്‍ പറഞ്ഞു : പ്രിയപ്പെട്ട ശിഷ്യഗണങ്ങളെ ,
 തത്ത പോയതല്ല എന്‍റെ സങ്കടത്തിനു കാരണം. 
ഞാന്‍ അതിനെ '' ലാ ഇലാഹ ഇല്ലല്ലാഹ് '' എന്ന് പറയാന്‍ പഠിപ്പിച്ചിരുന്നു, 
അത് നന്നായി പറയുകയും ചെയ്തിരുന്നു , 
പക്ഷേ അതിനെ പൂച്ച പിടിച്ചപ്പോള്‍ മറ്റു ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ മാത്രമാണ് അതിനു സാധിച്ചത്.

ഗുരുവര്യന്‍ തുടര്‍ന്നു, എനിക്കും '' ലാ ഇലാഹ ഇല്ലല്ലാഹ് '' നന്നായി പറയാന്‍ സാധിക്കുന്നു. 
എന്നാല്‍ എന്‍റെ മരണസമയത്ത് അത് എനിക്ക് പറയാന്‍ കഴിയുമോ
 എന്ന ആശങ്കയാണ് എന്നെ പ്രയാസപ്പെടുത്തുന്നത്.

മുആദ് ബിന്‍ ജബല്‍ (റ) നിവേദനം: പ്രവാചകന്‍ തിരുമേനി (സ) ഒരിക്കല്‍ പറഞ്ഞു:
 ‘തന്റെ ജീവിതത്തിലെ അവസാന വാക്ക് ലാ ഇലാഹ ഇല്ലല്ലാഹ് എന്നുച്ചരിച്ച് മരിക്കുന്ന ഒരാള്‍
 സ്വര്‍ഗത്തില്‍ പ്രവേശിച്ചു.                                                              ( അബൂദാവൂദ്)


മനുഷ്യ ജീവിതം

" മനുഷ്യന്‍ തന്‍റെ ചെറുപ്പത്തില്‍ ആഗ്രഹിക്കുന്നത്
പെട്ടെന്ന് വലുതാകാനാണ്. 
വലുതായാലോ , വീണ്ടും തന്‍റെ
ചെറുപ്പകാലം തിരിച്ച് കിട്ടിയിരുന്നെങ്കില്‍ 
എന്നതാണ് അവന്‍റെ ആഗ്രഹം" !

" ആരോഗ്യത്തിന്‍റെ നല്ലൊരുഭാഗം 
അവന്‍ ചെലവഴിക്കുന്നത് സമ്പത്ത് ഉണ്ടാക്കാനാണ് 
ഇതേ സമ്പത്ത് ഉപയോഗിച്ച് 
ആരോഗ്യം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന 
ഘട്ടവും മനുഷ്യ ജീവിതത്തിലുണ്ട്"


നിരാശ വേണ്ട

രാത്രി ഇരുളുന്നത് കണ്ടാല്‍ നീ മനസ്സിലാക്കുക .....
പ്രഭാതം അടുത്ത് തന്നെയുണ്ടെന്ന് .....

പ്രയാസങ്ങളെ കണ്ട്മുട്ടുമ്പോള്‍ നീ അറിയുക .....
സന്തോഷം അരികത്ത് തന്നെയാണെന്ന് .....


ഉന്നതിക്കൊരു മാനദണ്ഡം 

വിവരവും വിവേകവും ഇല്ലാത്തവന്‍ വിഡ്ഢിയാണ് .....
അവന്‍ എത്ര പ്രായമുള്ളവനായാലും ശരി
വിവരവും വിവേകവും ഉള്ളവന്‍ ഉന്നതനാണ്.....
അവന്‍ എത്ര പ്രായം കുറഞ്ഞവന്‍ ആയാലും ശരി .....