കൃത്യവും കളങ്കരഹതവുമായ ദൈവ വിശ്വാസം വളര്‍ത്തിക്കൊണ്ടാണ് ഇസ്ലാം വിമോചനത്തിലേക്ക് മനുഷ്യരെ നയിക്കുന്നത്.
സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തെ ഇസ്ലാം വിളിക്കുന്നത് അല്ലാഹു എന്നാണ്. കേവലമായ ഒരു ശക്തിയോ ഉണ്‍മയില്ലാത്ത ഒരു ഊര്‍ജ രൂപമോ നിര്‍ഗുണ നിരാകാരമായ അസ്തിത്വമോ അല്ല അല്ലാഹു. സര്‍വോന്നതനും സഗുണ സന്പന്നനുമാണവന്‍ . പരമ കാരുണികനായ സര്‍വേശ്വരനെ അറിയുകയും അവനെ മാത്രം ആരധിക്കുകയും ചെയ്യണം.
ആദ്യമായി മനുഷ്യന്‍ മോചിതനാകേണ്ടത് ആത്മീയമായ അധമത്വങ്ങളില്‍ നിന്നാണ് . സൃഷ്ടി പൂജയുടെ വിധേയത്വത്തില്‍ നിന്ന് മോചിതരാകാതെ മാനവികതയുടെ ഉജ്ജ്വലീകരണം സാധ്യമല്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
സ്രഷ്ടാവ്ഒഴികെ മനുഷ്യന്‍ ആരാധിച്ചുകൊണ്ടിരിക്കു ന്ന സചേതനവും അചേതനവുമായ എല്ലാത്തിനെയും ഇസ്ലാം നിരാകരിക്കുന്നു. കല്ല് മുതല്‍ വിഗ്രഹങ്ങള്‍ വരെയും, സ്തൂപങ്ങള്‍ മുതല്‍ ശവകുടീരങ്ങള്‍ വരെയും, തുളസിച്ചെടി മുതല്‍ ആല്‍മരം വരെയും നാഗം മുതല്‍ ദേവിമാര്‍ വരെയും , മാലഖമാര്‍ മുതല്‍ പിശാചുക്കള്‍ വരെയും , പുണ്യവാളന്മാര്‍ മുതല്‍ പ്രവാചകന്മാര്‍ വരെയും , തങ്ങന്മാര്‍ മുതല്‍ ബീവിമാര്‍ വരെയും , മനുഷ്യര്‍ ആരാധിച്ചു കൊണ്ടിരിക്കുന്ന ഒന്നും തന്നെ അതെത്ര ചെറുതായാലും വലുതായാലും ആരാധനകളര്‍ഹിക്കുന്നില്ലെന്ന തത്വമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.
ഏകദൈവമല്ലാതെ ആരാധിക്കപ്പെടരുതെന്ന ഇസ്ലാമിന്‍െറ അടിസ്ഥാന തത്വത്തിന് മുന്പില്‍ തകര്‍ന്നു വീഴുന്നത് ശവകുടീരങ്ങളും വിഗ്രഹങ്ങളും മാത്രമല്ല. ദൈവങ്ങളുടെയും മനുഷ്യരുടെയും ഇടയില്‍ ദല്ലാളന്മാരായി ചമയുന്ന പൗരോഹിത്യം കൂടിയാണ്. സ്രഷ്ടാവിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യവര്‍ത്തികളൊന്നും ആവശ്യമില്ലെന്നാണ് ഇസ്ലാമിന്‍െറ അധ്യാപനം. യാതൊരു രൂപത്തിലുമുള്ള പൗരോഹിത്യവും ഇസ്ലാം അംഗീകരിക്കുന്നില്ല.
അതിനാല്‍ നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവിനു മുന്പില്‍ മാത്രമാവണം ബുദ്ധിയുള്ള മനുഷ്യന്‍ തല കുനിക്കേണ്ടത്........