Sunday, 3 April 2011

ബഹുദൈവാരാധന ഏററവും വലിയ തിന്മ.............

കൃത്യവും കളങ്കരഹതവുമായ ദൈവ വിശ്വാസം വളര്‍ത്തിക്കൊണ്ടാണ് ഇസ്ലാം വിമോചനത്തിലേക്ക് മനുഷ്യരെ നയിക്കുന്നത്.

 സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തെ ഇസ്ലാം വിളിക്കുന്നത് അല്ലാഹു എന്നാണ്. കേവലമായ ഒരു ശക്തിയോ ഉണ്‍മയില്ലാത്ത ഒരു ഊര്‍ജ രൂപമോ നിര്‍ഗുണ നിരാകാരമായ അസ്തിത്വമോ അല്ല അല്ലാഹു. സര്‍വോന്നതനും സഗുണ സന്പന്നനുമാണവന്‍ . പരമ കാരുണികനായ സര്‍വേശ്വരനെ അറിയുകയും അവനെ മാത്രം ആരധിക്കുകയും ചെയ്യണം. 


ആദ്യമായി മനുഷ്യന്‍ മോചിതനാകേണ്ടത് ആത്മീയമായ അധമത്വങ്ങളില്‍ നിന്നാണ് . സൃഷ്ടി പൂജയുടെ വിധേയത്വത്തില്‍ നിന്ന് മോചിതരാകാതെ മാനവികതയുടെ ഉജ്ജ്വലീകരണം സാധ്യമല്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. 



സ്രഷ്ടാവ്ഒഴികെ മനുഷ്യന്‍ ആരാധിച്ചുകൊണ്ടിരിക്കു ന്ന സചേതനവും അചേതനവുമായ എല്ലാത്തിനെയും ഇസ്ലാം നിരാകരിക്കുന്നു. കല്ല് മുതല്‍ വിഗ്രഹങ്ങള്‍ വരെയും, സ്തൂപങ്ങള്‍ മുതല്‍ ശവകുടീരങ്ങള്‍ വരെയും, തുളസിച്ചെടി മുതല്‍ ആല്‍മരം വരെയും നാഗം മുതല്‍ ദേവിമാര്‍ വരെയും , മാലഖമാര്‍ മുതല്‍ പിശാചുക്കള്‍ വരെയും , പുണ്യവാളന്മാര്‍ മുതല്‍ പ്രവാചകന്മാര്‍ വരെയും , തങ്ങന്മാര്‍ മുതല്‍ ബീവിമാര്‍ വരെയും , മനുഷ്യര്‍ ആരാധിച്ചു കൊണ്ടിരിക്കുന്ന ഒന്നും തന്നെ അതെത്ര ചെറുതായാലും വലുതായാലും ആരാധനകളര്‍ഹിക്കുന്നില്ലെന്ന തത്വമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.

ഏകദൈവമല്ലാതെ ആരാധിക്കപ്പെടരുതെന്ന ഇസ്ലാമിന്‍െറ അടിസ്ഥാന തത്വത്തിന് മുന്പില്‍ തകര്‍ന്നു വീഴുന്നത് ശവകുടീരങ്ങളും വിഗ്രഹങ്ങളും മാത്രമല്ല. ദൈവങ്ങളുടെയും മനുഷ്യരുടെയും ഇടയില്‍ ദല്ലാളന്മാരായി ചമയുന്ന പൗരോഹിത്യം കൂടിയാണ്. സ്രഷ്ടാവിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യവര്‍ത്തികളൊന്നും ആവശ്യമില്ലെന്നാണ് ഇസ്ലാമിന്‍െറ അധ്യാപനം. യാതൊരു രൂപത്തിലുമുള്ള പൗരോഹിത്യവും ഇസ്ലാം അംഗീകരിക്കുന്നില്ല. 

അതിനാല്‍ നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവിനു മുന്പില്‍ മാത്രമാവണം ബുദ്ധിയുള്ള മനുഷ്യന്‍ തല കുനിക്കേണ്ടത്........

Wednesday, 30 March 2011

അന്ധവിശ്വാസങ്ങള്‍ അരങ്ങുവാഴുന്നു...!

യഥാര്‍ത്ഥമായ ദൈവ വിശ്വാസം ഇല്ലാത്തവരുടെ മനസ്സിനെ അന്ധവിശ്വാസം വേഗത്തില്‍ സ്വാധീനിക്കും. സാധാരണക്കാരെ മാത്രമല്ല, പണ്ഡിതര്‍ , ശാസ്ത്രജ്ഞര്‍ , സാഹിത്യകാരന്‍മാര്‍ , പ്രതിഭാശാലികള്‍ , രാഷ്ട്രീയ നേതാക്കള്‍ എന്നിവരെപ്പോലും ഇത് ബാധിക്കുന്നു.

അന്ധവിശ്വാസം വരുത്തി വെക്കുന്ന അപകടമോ ? ഉല്‍കൃഷ്ടനായ മനുഷ്യന്‍െറ ചിന്താശേഷിയെ അത് ഇല്ലാതാക്കും. അനാവശ്യ ഭയത്തിന്‍െറ അടിമയും കപടഭക്തിയുടെ ഉടമയുമാക്കി അത് മനുഷ്യനെ മാററും. നമ്മുടെ
നമ്മുടെ ഭരണാധികാരികള്‍ പല തീരുമാനമെടുക്കുന്നതും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്തുന്നതും സന്യാസിമാരുടെയും ജ്യോത്സ്യന്മാരുടെയും പ്രവചനങ്ങളെ അടിസ്ത്ഥാനമാക്കിയാകാറുള്ളത് അതുകൊണ്ടാണല്ലോ.....

അന്ധവിശ്വാസം മനുഷ്യന്‍െറ ചിന്താശേഷി നശിപ്പിക്കുമെന്നതിന് ജീവിക്കുന്ന ദ
അന്ധവിശ്വാസം മനുഷ്യന്‍െറ ചിന്താശേഷി നശിപ്പിക്കും എന്നതിന് നിരവധി തെളിവുകളുണ്ട്. ഇന്ത്യയിലെ ഒന്‍പതാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ന വ്യക്തി പ്രധാനമന്ത്രിയാകും എന്ന് ''ഉപ്പല്‍ '' എന്നു പേരുള്ള ഇന്‍റര്‍നാഷണല്‍ ജോത്സ്യന്‍ പ്രവചിച്ചിരുന്നു. പക്ഷേ അത് പുലര്‍ന്നില്ല. മുന്‍പ് ഗള്‍ഫ് യുദ്ധം ഉണ്ടാവില്ലെന്ന് ഒരാള്‍ പ്രവചിച്ചിരുന്നു. പിറേറ ദിവസം തന്നെ യുദ്ധം തുടങ്ങുകയും ചെയ്തു.
ഭോപാലില്‍ വര്‍ഷങ്ങള്‍ക്കു മുന്പു ണ്ടായ വാതകദുരന്തവും , ബംഗ്ലാദേശില്‍ ലക്ഷങ്ങളെ വിഴുങ്ങിയ കൊടുങ്കാററും, ഇന്നലെകളില്‍ ജപ്പാനിലും ഇറാനിലും മററും പതിനായിരങ്ങളെ മണ്ണിനടിയിലാക്കിയ ഭൂകന്പവും സുനാമിയും , ലോകത്തുള്ള ഏതെങ്കിലും ജ്യോത്സ്യനോ, തങ്ങള്‍ക്കോ, ബീവിക്കോ, ബീവിക്കോ, സ്വാമിക്കോ, ആള്‍ദൈവങ്ങള്‍ക്കോ, പ്രവചിക്കാന്‍ കഴിഞ്ഞോ? ഇല്ല. കേരളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് ഉണ്ടായ സുനാമിയില്‍ കൊല്ലം ജില്ലയില്‍ അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നതിലല്ല അത്ഭുതം. എത്രയോ ആളുകള്‍ക്ക് അഭയവും ആശ്രയവുമായ നിരവധി ആശ്രമങ്ങളുള്ള ''അമ്മ'' നിര്‍മിച്ചു കൊടുത്ത വീടുകളായിരുന്നു അത് എന്നതിലാണ്.ഈ അമ്മയുടെ അച്ഛന്‍ മരിച്ചത് ഈയടുത്താണ്. പക്ഷെ, ആ സമയം അമ്മദൈവം വിദേശത്തായിരുന്നു. എന്തേ കാരണം, ചിന്തിച്ചു നോക്കിയിട്ടുണ്ടോ...? എന്നിട്ട് ഇവര്‍ക്ക് ആരാധകര്‍ കുറഞ്ഞോ? ജ്യോത്സ്യന്മാരും, ബീവിമാരും, തങ്ങന്മാരും അവരുടെ ആത്മീയ കച്ചവടം പൊടി പൊടിക്കുകയാണ്. അതിന് മാത്രം ഇതേ വരെ ഒരു മാന്ദ്യവും സംഭവിച്ചിട്ടില്ല.
ഏര്‍വാടിയില്‍ വര്‍ഷങ്ങള്‍ക്കു മുന്പ് ഉണ്ടായ തീപിടിത്തത്തില്‍ ഇരുപത്തിമൂന്ന് മനുഷ്യര്‍ ഒന്നു പിടയാന്‍ പോലുമാവാതെ ചങ്ങലയില്‍ കിടന്ന് വെന്തുമരിച്ചു.എന്നിട്ട് ഏര്‍വാടിയിലെ ജാറ വ്യവസായത്തിന് വല്ല ക്ഷീണവും പററിയോ ? വരുമാനം കുറഞ്ഞോ ? ഇല്ല. അന്ധവിശ്വാസം മനുഷ്യന്‍െറ ചിന്താശേഷിയെ നശിപ്പിക്കും. ശാസ്ത്രീയമായ വളര്‍ച്ചക്കും ഭൗതികമായ പുരോഗതിക്കും അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല എന്നര്‍ത്ഥം.
ഇന്ന് ആധുനിക സമൂഹം ഏറെ വളര്‍ന്നു കഴിഞ്ഞു. എന്നിട്ടോ ? ഒരു വര്‍ഷത്തിലധികമായി കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചില ജീവികളെ സംരക്ഷിക്കാന്‍ പാടു പെടുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പോസ്റററൊട്ടിച്ച് നടക്കേണ്ട ഗതികേട് വന്നു! '' ഞങ്ങളെ കൊല്ലരുതേ'' എന്നായിരുന്നല്ലോ പോസ്റററിലെ തലവാചകം. വെള്ളിമൂങ്ങ, ഇരുതല പാന്പ്, നക്ഷത്ര ആമ , തുടങ്ങിയ ജീവികളുടെ ചിത്രങ്ങളുള്ള പോസ്റററില്‍ നമുക്ക് വായിക്കാമായിരുന്നു.''' ദയവായി ഞങ്ങളെ വിശ്വസിച്ചാലും. ഞങ്ങള്‍ക്ക് ദിവ്യ ശക്തികളൊന്നുമില്ല'''. എന്ന് സഹതാപ പൂര്‍വം ഈ മിണ്ടാപ്രാണികള്‍ ഉല്‍കൃഷ്ടരായ മനുഷ്യരോട് പറയുന്നതായിട്ട്.
എന്തായിരുന്നു സംഗതി ? ഈ പാവം ജീവികളെക്കുറിച്ചുള്ള അന്ധമായ വിശ്വാസം. അതെവിടം വരെയെത്തിച്ചു.... ഒരു വര്‍ഷം മുന്പ് കോഴിക്കോട് വെള്ളിമാട് കുന്നിലെ ഒരു വീട്ടില്‍ വെച്ച് ചേവായൂര്‍ സി.ഐ. യും സംഘവും ഒരു മലയാളിയേയും രണ്ട് കര്‍ണാടകക്കാരേയും അറസ്ററ് ചെയ്തു. അവരില്‍ നിന്ന് പിടിച്ചെടുത്തത് ബോംബോ മയക്കുമരുന്നോ ഒന്നും ആയിരുന്നില്ല. ഒരു വെള്ളിമൂങ്ങയെയായിരുന്നു. മാത്രവുമല്ല. അരക്കോടി രൂപക്ക് കര്‍ണാടകക്കാര്‍ക്ക് കൈമാറാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോളാണ് പിടിക്കപ്പെട്ടത്.
ഐശ്വര്യമുണ്ടാകാനുള്ള ചികിത്സക്കു വേണ്ടിയാണ് ഇത്തരം ജീവികളെ ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍ തന്നെ പെട്ടു പോകുന്നത് വന്‍ പണക്കാരും.
2009 ഡിസംബര്‍ 30 ന് മലയാള മനോരമ ദിനപത്രത്തിന്‍െറ ആദ്യപേജിലെ ആദ്യവാര്‍ത്ത
''' നാഗമാണിക്യത്തിന്‍െറ പേരില്‍ 5.5 കോടിയുടെ തട്ടിപ്പ്''' എന്നായിരുന്നു. അതേ പത്രത്തിന്‍െറ കാഴ്ചപ്പാട് പേജില്‍ അതിന്‍െറ വിശദലേഖനമുണ്ട്. ലാഭമുണ്ടാക്കാനുള്ള ധൃതിയിലാണ് താന്‍ ഇത്രയും ഭീമമായ തുക നല്കിയതെന്നും കേരളത്തിലെയും തമിഴ്നാട്ടിലേയും പ്രശസ്തരായ രാഷ്ട്രീയക്കാരും സിനിമക്കാരും , തട്ടിപ്പിന് ഇരയായവരില്‍ ഉണ്ടെന്നും മുംബൈയില്‍ വെച്ച് തട്ടിപ്പിനിരയായ വടകരക്കാരനായ ചന്ദ്രന്‍ വെളിപ്പെടുത്തിയത് നാം വായിച്ചു.
എന്തുകൊണ്ട് ഈ അവസ്ഥ വന്നു. ദുഷിച്ച എല്ലാ വിശ്വാസങ്ങളില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ച് അവന് ധൈര്യവും സ്ഥൈര്യവും നല്‍കുന്ന ദൈവിക മാര്‍ഗ ദര്‍ശനങ്ങള്‍ മനുഷ്യര്‍ കയ്യൊഴിച്ചു എന്നതാണ് ഇതിന് കാരണം. അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തരായി ചങ്കുറപ്പുള്ള മനുഷ്യരായി ജീവിക്കുക.......

അവസാനിക്കുന്നില്ല...............

അവനെ എങ്ങനെ ശിക്ഷിക്കണം..........????

നമ്മുടെ ഒരു സഹോദരന്‍ നമ്മുടെ ഒരു സഹോദരിയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് വ്യഭിചരിച്ചു കൊന്നു.
കൊലയാളിയും കൊല്ലപ്പെട്ട നിഷ്കളങ്കയായ സഹോദരിയും ഇന്ത്യക്കാരായതുകൊണ്ടാണ് 'നമ്മുടെ' എന്ന് പറഞ്ഞത്.
ആ ദുഷ്ടനെ വെറുതെയങ്ങു കൊന്നാല്‍ പോരാ എന്നു പറയുന്നവരാകും നമ്മില്‍ ഭൂരിഭാഗവും. ഇഞ്ചിഞ്ചായി കൊല്ലണം, അതും പരസ്യമായി. സൗമ്യ എന്ന യുവതിയുടെ മരണവാര്‍ത്ത ചാനലില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ പലരും കണ്ണീര്‍ തുടക്കുകയും രോഷം കൊള്ളുകയും ചെയ്തിരുന്നു. ഇത്തരം ദുരന്തങ്ങളില്‍ ഏക മനസ്സോടെ ദുഖിക്കാന്‍ കഴിയുന്നുവെന്നത് നമ്മുടെ മനസ്സിന്‍െറ വിശുദ്ധിയാണ്. ചില നാടുകളില്‍ കൊലയാളിയെ കൊല്ലുന്ന നിയമമില്ല. ജീവപര്യന്തം തടവാണ് കൂടിയ ശിക്ഷ. വധശിക്ഷ പരിഷ്കൃത ലോകത്തിന് യോജിച്ചതല്ല എന്നു വാദിക്കുന്നവര്‍ എവിടെയുമുണ്ട്. വസ്തുത മനസ്സിലാക്കാത്തവരാണ് അവര്‍
പരിഷ്കൃത ലോകത്തെ നാണിപ്പിക്കുന്ന അതിനീചമായ കുററം ചെയ്യുന്നവര്‍ക്ക് വധശിക്ഷയല്ലാതെ മറെറന്താണ് നല്‍കുക ?

ഇവരെ ആരും കാണാതെ തൂക്കിക്കൊന്നാല്‍ പോര, ജനമധ്യത്തില്‍ വെച്ച് കൊല്ലണം. എന്നാല്‍ പോലും കൊല്ലാപ്പെട്ടവരുടെ ബന്ധുക്കളുടെ വേദനക്ക് പരിഹാരമാവൂകയില്ല.
കൊലയാളിയെ കൊല്ലുന്നത് കൊണ്ട് അയാളില്‍ നിന്ന് കുററവാസനയില്ലാതാക്കാന്‍ കഴിയുമോ ? അതിനാല്‍ ജീവിക്കാന്‍ അവസരം നല്കുകയല്ലേ വേണ്ടത്, എന്നാണ് കൊലയ്ക്കു പകരം കൊല എന്ന തത്വത്തെ എതിര്‍ക്കുന്നവരുടെ ന്യായ വാദം. ഇത്തരം കുററവാസനയുള്ളവരെ കൊല്ലാതെ വിട്ടാല്‍ അവരില്‍ കുററം ചെയ്യുന്നതിലുള്ള ഭയം ഇല്ലാതാവുകയാണ് ചെയ്യുക. അതിവേഗ കോടതിയിലൂടെ കാലതാമസമില്ലാതെ ശിക്ഷ വിധിക്കപ്പെടുന്ന അവസ്ഥയുണ്ടായാല്‍ കുററം ചെയ്യുന്നവര്‍ക്കു ഭയമുണ്ടാകും.
പിടിക്കപ്പെട്ടാല്‍ മനപരിവര്‍ത്തനം എന്ന അവസ്ഥ
കുററവാളികളിലുണ്ടാവില്ല. മനം മാററത്തിന് നിമിത്തമാകേണ്ടത് ആ കര്‍മം കൊണ്ടുണ്ടാകുന്ന മനസ്സാക്ഷിക്കുത്താണ്. അത്തരം മാനസികാവസ്ഥയുള്ളവര്‍ ആദ്യത്തെ കുററകൃത്യത്തോടെ അതില്‍ നിന്ന് പിന്‍മാറുമല്ലോ.
പിടിക്കപ്പെടുന്ന പല കുററവാളികള്‍ക്കും കുററകൃത്യങ്ങളുടെ നീണ്ട പാരംബര്യമുണ്ടാകാറുണ്ട്. ഇതെല്ലാം വധശിക്ഷ ജീവ പര്യന്തമാക്കി മാററിയാല്‍ കുററവാളികള്‍ നന്നാകും എന്ന വാദത്തെ അപ്രസക്തമാക്കുന്നു.
ശിക്ഷാനിയമം കുററങ്ങള്‍ ചെയ്യാത്തവരെക്കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നതാണ് മറെറാരു കാര്യം. സമൂഹത്തിന് അതില്‍ നിന്ന് ഒരു പൊതുപാഠം ലഭിക്കണം. കുററകൃത്യങ്ങളില്‍ ആര്‍ ഏര്‍പ്പെട്ടാലും ഇങ്ങനെ ശിക്ഷിക്കപ്പെടുമെന്ന പാഠം. അതിന് ശിക്ഷ ജനങ്ങളുടെ മുന്നില്‍ വെച്ച് നടക്കണം. ഈ തത്വം ലോകത്തെ പഠിപ്പിച്ച മതം ഇസ്ലാം മാത്രമാണ്. ഖുര്‍ആനില്‍ അത് ഇങ്ങനെ വായിക്കാം '''' ബുദ്ധിയുള്ളവരേ തുല്യ ശിക്ഷ നല്കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്‍െറ നില നില്‍പ്.
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയത്രേ അത്'''''
(2:179)
കുററകൃത്യങ്ങളില്‍ നിന്ന് മനുഷ്യരെ പിന്തിരിപ്പിക്കുന്നതിനാണ് ശിക്ഷാ നടപടികള്‍ . പക്ഷേ ഇന്ന് ഇത് യാഥാര്‍ത്ഥ്യമാകുന്നില്ല. ആടിനെ കട്ടിട്ട് ജയിലില്‍ പോയവന്‍ തിരിച്ചു വന്നാല്‍ ആനയെ കക്കുന്ന അവസ്ഥയാണിന്നുള്ളത്.
കൊലയാളിയെ തൂക്കിലേററിയ വിവരം മാധ്യമങ്ങള്‍ക്കു പോലും നല്കുന്നുല്ലെന്ന് സങ്കല്പിക്കുക. ആ ശിക്ഷ കൊണ്ട് ഒരു കൊലയാളി കുറഞ്ഞു എന്നതേ സംഭവിക്കുന്നുള്ളൂ. ആ കൊലയാളി ഇല്ലാതാകുന്നതോടൊപ്പം
പുതിയ കൊലയാളികള്‍ ഉണ്ടാകുന്നത് കുറച്ചു കൊണ്ടു വരിക എന്നതുകൂടി യാഥാര്‍ത്ഥ്യമാകണം. പരസ്യശിക്ഷ ഈ മനശ്ശാസ്ത്രവശം പരിഗണിക്കുന്നു.
ഇന്നയിന്ന രീതിയില്‍ കുററകൃത്യം ചെയ്യണം. ആദ്യം മൊബൈലും പിന്നീട് പണവും സ്വര്‍ണവും കൈക്കലാക്കുക. പിന്നെ വ്യഭിചരിക്കുക. ശേഷം കൊല്ലുക. എന്ന് കാലേകൂട്ടി തീരുമാനിച്ച ഒരു കൊലയാളിക്ക് വധശിക്ഷ നല്കാതെ ജീവപര്യന്തമാക്കി ചുരുക്കുന്നത് അനര്‍ഹമായി നല്കപ്പെടുന്ന ദയവാണെന്നതാണ് ഖുര്‍ആനിന്‍െറ വീക്ഷണം.
എന്‍െറ മകള്‍ ഫാത്തിമ കട്ടാലും അവളുടെ കൈ ഞാന്‍ മുറിക്കും എന്ന തുല്യതയില്ലാത്ത മുഹമ്മദ് നബിയുടെ പ്രഖ്യാപനം ഈ വിഷയത്തില്‍ മാതൃകാപരമാണ്.
നാം ഇപ്പോള്‍ വായിച്ചു ഞെട്ടിയ തീവണ്ടി യാത്രക്കിടയിലെ വ്യഭിചാരവും കൊലയും ഭരണകൂടത്തിന്‍െറ കണ്ണുതുറപ്പിക്കണം. നിര്‍ഭയത്വത്തോടെ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണം. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. അതിനുള്ള എല്ലാ തരം സുരക്ഷയും ഉറപ്പു വരുത്തണം.

നാം എങ്ങോട്ട്.....?

ലോകം ഇന്ന് അധാര്‍മികതയുടെ ആഴങ്ങളിലാണ്. രാഷട്രനായകര്‍ , അധ്യാപകര്‍ , മതപുരോഹിതര്‍ , തുടങ്ങി മാതൃകകളാകേണ്ടവര്‍ക്കു പോലും മൂല്യച്യുതിയില്‍ നിന്ന് കരകയറാനാകുന്നില്ല. പൊതുസമൂഹത്തില്‍ വ്യാപകമായി അന്ധവിശ്വാസങ്ങളും ആള്‍ദൈവ സംസ്കാരവും കണ്ടുകൊണ്ടിരിക്കുന്നു. മദ്യം, മയക്കുമരുന്ന്, വ്യഭിചാരം, ലൈംഗിക വൈകൃതങ്ങള്‍ , കൊള്ള, കൊല, കൈക്കൂലി, മോഷണം, സ്ത്രീധനം, സ്ത്രീപീഢനം, വഞ്ചന, പിടിച്ചുപറി, വര്‍ഗീയത, തീവ്രവാദം, അതിക്രമം, ചൂതാട്ടം, ലോട്ടറി, കരിഞ്ചന്ത, കള്ളക്കടത്ത്, മാഫിയ, അഹങ്കാരം, പരദൂഷണം, പരിഹാസം, അസൂയ, ഊഹം, പിശുക്ക്, ധൂര്‍ത്ത്, അനാവശ്യ വിനോദ സംസ്കാരം , സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം , തുടങ്ങിയ കുററകൃത്യങ്ങളും വ്യാപിക്കുകയാണ്.

നമ്മുടെ നാട് സദാചാര ലംഘനങ്ങളുടെയും തിന്മകളുടെയും കേളീരംഗമായി മാറിയിരിക്കുന്നുവോ?
മഞ്ചേരിയില്‍ ബലാല്‍സംഗത്തിനിരയായി നിഷ്ഠൂരമായി വധിക്കപ്പെട്ട കൃഷ്ണപ്രിയ, കോഴിക്കോട് വടകരയില്‍ വധിക്കപ്പെട്ട നാലാം ക്ലാസ്സുകാരി, സ്വന്തം അച്ഛനാല്‍ പീഢിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത പാലക്കാട് ജില്ലയിലെ അര്‍ച്ചന, സ്വന്തം ക്ലാസ്റൂമിലെ സഹപാഠികളാല്‍ ലൈംഗിക ചൂഷണത്തിനിരയായി ആത്മഹത്യയില്‍ അഭയം തേടേണ്ടി വന്ന അന്പലപ്പുഴ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍, ആത്മഹത്യക്ക് ശ്രമിച്ച കോട്ടയം ജില്ലയിലെ വിദ്യാര്‍ത്ഥിനി, കാരക്കോണം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത നഴ്സിംഗ് വിദ്യാര്‍ത്ഥിനി, കാസര്‍കോട് കാണാതായ റയാന തുടങ്ങി മാനസികവും ശാരീരികവുമായ പീഢനത്തിന്‍െറ എത്രയെത്ര സംഭവങ്ങള്‍ .
മംഗലാപുരത്തും കാസര്‍കോടും ഇരുപതിലധികം യുവതികളെ ക്രൂരമായി ലൈംഗികചൂഷണത്തിന് ഇരയാക്കുകയും ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും ചെയ്ത അദ്ധ്യാപകന്‍ . മററുള്ളവരെ കൊല്ലാനും കൊള്ളയടിക്കാനും പെട്ടെന്ന് പണമുണ്ടാക്കാനും വേണ്ടി സാന്പത്തിക തട്ടിപ്പുസംഘങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അഭ്യസ്തവിദ്യര്‍
ഈ ദുരവസ്ഥയില്‍ പകച്ചുനില്‍ക്കുകയാണ് രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അടക്കമുള്ള നന്മ ആഗ്രഹിക്കുന്ന മുഴുവന്‍ പേരും. എന്താണൊരു പരിഹാരം?ഈ പരീക്ഷണങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും നടുവില്‍ ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചും ധാര്‍മികതയെന്ന സത്യത്തെക്കുറിച്ചും അല്‍പ്പം ഗൗരവമായി നാം ചിന്തിക്കേണ്ടതുണ്ട്.
നന്മ തിന്മകളെക്കുറിച്ച് വ്യക്തമായ അറിവ് നല്‍കാന്‍ ഭൗതിക ദര്‍ശനങ്ങള്‍ക്കോ ശാസ്ത്രത്തിനോ കേവല യുക്തിക്കോ സാധ്യമല്ല. ഇംഗ്ലണ്ടിലെ ഭൗതിക വാദിയുടെ വീക്ഷണത്തില്‍ വിവാഹേതര ലൈംഗിക ബന്ധം അനുവദിക്കപ്പെടേണ്ടതാണ്. ഇന്ത്യയിലെ യുക്തിവാദികളുടെ വീക്ഷണത്തിലാകട്ടെ വെറുക്കപ്പെടേണ്ടതും.ജനിതക എഞ്ചിനീയറിംഗില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം അത് മനുഷ്യരെ നശിപ്പിക്കുവനാവശ്യമായ ജനിതക ബോംബ് നിര്‍മിക്കുവാനാണോ ഉപയോഗിക്കപ്പെടുന്നതെന്ന് നോക്കേണ്ടതില്ല. അയാളിലെ ശാസ്ത്ര ബോധം അതിന് അയാളെ പ്രേരിപ്പിക്കുന്നില്ല.
ചുരുക്കത്തില്‍ നന്മ തിന്മകളെക്കുറിച്ച് കൃത്യവും വ്യക്തവുമായ അറിവ് ലഭിക്കേണ്ടത് അനിവാര്യമാണ്. ഏതൊരു വസ്തുവും നിര്‍മിച്ചവനാണ് അതിന് വരുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ ഏററവും യോഗ്യന്‍ . ഇത് ലളിതമായ സത്യം. മനുഷ്യന്‍െറ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കേണ്ടത് അവന്‍െറ സ്രഷ്ടാവും പരിപാലകനും തന്നെയാണ്. അത് പ്രവാചകന്മാരിലൂടെ കൃത്യമായി ഇവിടെ നിര്‍വഹിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ മാര്‍ഗത്തിലൂടെയാണോ നാം സഞ്ചരിക്കുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്. വരാന്‍ പോകുന്ന ജീവിതത്തില്‍ നമുക്ക് രക്ഷപ്പെടണം. യഥാര്‍ത്ഥ നന്മയുടെ മാര്‍ഗത്തിലൂടെ ജീവിക്കുക മാത്രമാണ് അതിനുള്ള ഏക പോംവഴി. ആ മാര്‍ഗമേതെന്ന് കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. പഠനവും ചിന്തയും ഈ വിഷയത്തിലും നടക്കേണ്ടതുണ്ട്................................
************************************************************

ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമോ....?

ഖുര്‍ആന്‍ വിശദീകരിച്ചിട്ടുള്ള ഓരോ കാര്യങ്ങളിലൂടെയും വിശദമായ ഒരു പരിശോധന നാം നടത്തുകയാണെങ്കില്‍ അതൊരു മനുഷ്യ രചനയല്ല എന്ന യാഥാര്‍ഥ്യം നമുക്ക് സുതരാം വ്യക്തമാകും. ഉദാഹരണമായി ഭ്രൂണപരിണാമത്തെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍
നമുക്കൊന്നു പരിശോധിക്കാം.
ശ്രവിക്കപ്പെടുന്ന പുരുഷ ശുക്ളത്തിലെ ലക്ഷക്കണക്കിന് ബീജങ്ങളില്‍ ഒരെണ്ണം മാത്രമാണ് അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണമായിത്തീരുന്നതെന്ന് ഇന്ന് നമുക്കറിയാം. മൈക്രോസ്കോപ്പിന്‍െറ കണ്ടുപിടിത്തത്തിന് മുന്‍പ് ശുക്ള സ്രാവം മൊത്തമായി ഘനീഫ വിച്ചാണ് കുഞ്ഞുണ്ടാവുന്നതെന്നായിരുന്നു പൊതുവായ വിശ്വാസം. എന്നാല്‍ ശുക്ളത്തിലെ ഒരു ചെറിയ അംശത്തില്‍ നിന്നാണ് മനുഷ്യന്‍െറ പ്രാരംഭമെന്ന വസ്തുത പതിനാലു നൂററാണ്ടുകള്‍ക്കു മുന്‍പ് അവതരിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. (അവന്‍ സ്രവിക്കപ്പെടുന്ന ശുക്ളത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ..?ഖുര്‍ആന്‍ 75:37)
ഭ്രൂണത്തിന്‍െറ വ്യത്യസ്ത ഘട്ടങ്ങളെക്കുറിക്കുന്ന ഖുര്‍ആന്‍ വാക്യത്തിന്‍െറ സാരം ഇങ്ങനെയാണ്. ""തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്‍െറ സത്തയില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്തു വെച്ചു. പിന്നെ ആ ബീജത്തെ നാം 'അലഖ' യായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ 'അലഖ ' യെ 'മുദ് അ' യായി രൂപപ്പെടുത്തി. എന്നിട്ട് ആ 'മുദ് അ' യെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് ആ അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറെറാരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏററവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹ പൂര്‍ണനായിരിക്കുന്നു. (ഖുര്‍ആന്‍ : 23: 12-14 )''.
'' അലഖ് '' എന്ന അറബിവാക്കിനര്‍ഥം ഒട്ടിപ്പിടിക്കുന്നത് എന്നാണ്. ഭ്രൂണത്തിന്‍െറ ആദ്യ അവസ്ഥയെക്കുറിക്കുന്ന പദമാണിത്. ബീജ സങ്കലനം നടന്ന് ഏഴാം ദിവസം ഭ്രൂണം ഗര്‍ഭാശയത്തിന്‍െറ ആന്തര ഭിത്തിയായ എന്‍ട്രോമെട്രിയത്തില്‍ ഒട്ടിപ്പിടിക്കുന്നുവെന്നത് ഈ വാക്കിനെ അര്‍ഥവത്താക്കുന്നു.
'' മുദ് അ'' എന്ന വാക്കിനര്‍ഥം ചവച്ചരയ്ക്കപ്പെട്ടത് എന്നാണ്. 27 ദിവസം പ്രായമായ ഭ്രൂണത്തെക്കണ്ടാല്‍ ചവച്ചരക്കപ്പെട്ട മാംസക്കഷണമാണെന്നേ തോന്നൂ.ഇവിടെയും ഖുര്‍ആനിന്‍െറ പരാമര്‍ശം സത്യമാകുന്നു.
ചവച്ചരയ്ക്കപ്പെട്ട മാംസപിണ്ഡം പോലെ തോന്നിച്ച ഭ്രൂണത്തില്‍ നിന്ന് 5 ആഴ്ച പ്രായമായാല്‍ അസ്ഥികള്‍ രൂപപ്പെടാനാരംഭിക്കും. 'മുദ് അ' യില്‍ നിന്ന് അസ്ഥികൂടം രൂപപ്പെടുത്തിയെന്ന ഖുര്‍ആന്‍ വാക്യം എത്ര ശരി.
അസ്ഥികള്‍ രൂപപ്പെട്ട് അതില്‍ മാംസപേശികള്‍ തെളിയുന്നതോടെയാണ് രൂപം തെളിഞ്ഞ ശിശുവായിത്തീരുന്നത്. '' എന്നിട്ട് അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു . പിന്നീട് മറെറാരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു'' എന്ന ഖുര്‍ആനിക പരാമര്‍ശത്തിന്‍െറ സത്യത ഇവിടെയും നമുക്ക് ബോദ്ധ്യമാകുന്നു.
ഈ വിഷയം കൈകാര്യം ചെയ്യുന്ന ഒട്ടേറെ വാക്യങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇത് ഒരു ഭ്രൂണ ശാസ്ത്രജ്ഞന് വെല്ലുവിളിയാണ്. ഭ്രൂണ ശാസ്ത്രത്തിന്‍െറ വികാസത്തിന് ശേഷം വിശേഷിച്ച് മൈക്രോസ്കോപ്പിന്‍െറ കണ്ടുപിടിത്തത്തിനു ശേഷം മാത്രമാണ് ഈ അറിവുകള്‍ ശാസ്ത്രത്തിനു ലഭിക്കുന്നത്. ഏഴാം നൂററാണ്ടിന്‍െറ ആദ്യ പകുതിയില്‍ ജീവിച്ച ഒരാള്‍ക്ക് ഈ ആശയങ്ങള്‍ ഉണ്ടാവുക അസാധ്യമാണ്. അതു കൊണ്ട് തന്നെ ഈ ഗ്രന്ഥം ദൈവികമാണെന്ന് തീര്‍ത്തു പറയാം.
സുഹൃത്തേ, താങ്കള്‍ ഖുര്‍ആന്‍ വായിച്ചുവോ?
ഖുര്‍ആന്‍ നല്‍കുന്ന സാന്മാര്‍ഗിക ദര്‍ശനങ്ങള്‍ മനസ്സിലാക്കാന്‍ ഖുര്‍ആന്‍ പരിഭാഷകളില്‍ നിന്ന് സാധിക്കും. നിങ്ങള്‍ക്ക് അത് വായിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കില്‍ ഇപ്പോള്‍ തന്നെ അതിന് തയാറാവുക. സമയം അമൂല്യമാണെന്നോര്‍ക്കുക. അത് പാഴാക്കി കളയാതെ സ്രഷ്ടാവായ തംബുരാന്‍ നമ്മുടെ മോചനത്തിന് വേണ്ടി അവതരിപ്പിച്ച ഗ്രന്ഥവുമായി അടുക്കുക.
ഇതൊരു ബാധ്യതാ നിര്‍വഹണത്തിന്‍െറ ഭാഗമാണ്.
ഹൃദയ വിശാലതയോടെ സ്വീകരിക്കുക.

നിങ്ങള് ഈ ഗ്രന്ഥം വായിച്ചുവോ ......


പ്രിയ സഹോദരങ്ങളെ,
ആദ്യം ആട്ടിടയനും പിന്നെ കച്ചവടക്കാരനുമായിരുന്ന ഒരു മനുഷ്യന്. അയാള്ക്ക് എഴുത്തും വായനയും അറിയില്ല. നാല്പത് വയസ്സുവരെ യാതൊരു സാഹിത്യാഭിരുചിയും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹം നാല്പത് വയസ്സായപ്പോല് സുന്ദരമായ പദങ്ങല് സംസാരിക്കുന്നു. ഗദ്യവും പദ്യവും അല്ലാത്ത രൂപത്തില് ആരെയും വിസ്മയിപ്പിക്കുന്ന സന്ദേശങ്ങള് മൊഴിയുന്നു. അതുവരെ നിയമഗ്രന്ഥങ്ങള് കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്ദെ മൊഴികളില് അതുല്യമായ നിയമ നിറ്ദേശങ്ങളുണ്ട്. വേദം പഠിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്ദെ പദങ്ങളില് ധാറ്മിക നിയമങ്ങളുണ്ട്. ചരിത്രം മനസ്സിലാക്കിയിട്ടില്ലാത്ത അദ്ദേഹത്തിന്ടെ വാക്കുകളില് മുന്കാല ചരിത്രങ്ങളുണ്ട്. നമ്മളെന്തു മനസ്സിലാക്കണം . ഈ ഗ്രന്ഥം അദ്ദേഹത്തിന്ടെ സ്യഷ്ടിയാണെന്നോ അതല്ല സാഹിത്യവും ശാസ്ത്രവും നിയമവും ചരിത്രവും എല്ലാം അറിയുന്ന ആരോ എഴുതിക്കൊടുത്തതാണെന്നോ.
ഗ്രന്ഥമായി നമ്മുടെ മുന്നില് പ്രത്യക്ഷപ്പെട്ട വ്യക്തി പറയുന്നു ഇത് ഞാനെഴുതിയതല്ല. എല്ലാവിധ വിജ്ഞാന ങ്ങളിലും അഗാധമായ അറിവുള്ള ഒരുത്തന് എനിക്കു നല്കിയതാണ്.

ആ മനുഷ്യന് ഇതേ വരെ കളവ് പറഞ്ഞതായി ആരും കേട്ടിട്ടില്ല. എങ്കില് , നമുക്ക് ഈ വാക്കുകള് വിശ്വസിച്ചുകൂടെ,
നമ്മുടെയെല്ലാം അന്തരംഗം മന്ത്രിക്കുന്നുണ്ട് തീറ്ച്ചയായും വിശ്വസിക്കാം ഇനി നമുക്ക് അന്വേഷിക്കാം ഏതാണീ ഗ്രന്ഥം
ആരാണ് അത് ലോകത്തിനു മുന്നില് അവതരിപ്പിച്ചത്. അത് ആരുടേതാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ആ ഗ്രന്ഥമാണ് വിശുദ്ധമായ ഖുറ് ആന്.
പ്രവാചകനായ മുഹമ്മദ് നബിയാ ണ് അത് ലോകത്തിനുമുന്നില് ഓതിക്കേള്പ്പിച്ചത്. അത് അവതരിപ്പിച്ചത് ലോകത്തിന്ഡെ സ്രഷ്ടാവും പരിപാലകനുമായ ദൈവം തന്നെയാണ്.

ഖുറ് ആന് ദൈവിക ഗ്രന്ഥമാണെന്ന അവകാശ വാദത്തിന് എന്താണ് തെളിവ്......
അടുത്ത ബ്ളോഗില് വായിക്കുക.......