ഗുരുവിന്‍റെ അടുത്ത് വന്ന് ശിഷ്യന്‍ ചോദിച്ചു: വലിയ തെറ്റുകളും ചെറിയ തെറ്റുകളും ഒന്ന് വിശദീകരിക്കുമോ..?
ഗുരു പറഞ്ഞു താങ്കൾ കുറച്ച് വലിയ കല്ലുകളും ,ചെറിയ കല്ലുകളും കൊണ്ട് വരൂ..
സന്നിധിയിൽ കൊണ്ട് വന്ന കല്ലുകളെടുത്ത് ഗുരു പറഞ്ഞു , ഇനി ഇത് അതിന്റെ യഥാസ്ഥാനത്ത് കൊണ്ട് പോയി തിരിച്ച് വെക്കൂ..
വലിയ കല്ലുകൾ യഥാസ്ഥാനത്ത് വെച്ച അദ്ദേഹത്തിനു ചെറിയ കല്ലുകൾ അതെടുത്ത സ്ഥാനത്ത് വെക്കാൻ കഴിഞ്ഞില്ല, അതെടുത്ത സ്ഥലം ഓർമയിലുണ്ടായിരുന്നില്ല.
ചെറിയ കല്ലുകളുടെ ഒരു കൂമ്പാരം തന്നെ തന്റെ മുന്നിൽ കിടക്കുന്നത് കണ്ട, ഗുരുവര്യന്‍ ശിഷ്യനോടായി പറഞ്ഞു..
ഇത് പോലെയാണ് മനുഷ്യൻ ചെയ്യുന്ന പാപങ്ങളും. വലിയ തെറ്റുകൾ നാം തിരുത്താൻ ശ്രമിക്കും.പക്ഷെ ചെറിയ തെറ്റുകൾ ചെയ്യുന്നത് നാം മറക്കുകയും ചെയ്യും...
പക്ഷെ ആ തെറ്റുകൾ ഈ ചരൽ പോലെ കൂമ്പാരം പോലെ നമ്മുടെ ജീവിതത്തിൽ ഒരു ബാധ്യതയായി മാറുകയും ചെയ്യും.
ചെറിയ അശ്രദ്ധകളെ നാം നിസ്സാരവൽക്കരിക്കാതിരിക്കുക...

No comments:
Post a Comment