എട്ടു വയസ്സുള്ള ഒരു പെൺകുട്ടി
ഒരു ദിവസം വീട്ടിൽ ഭക്ഷണം കഴിക്കാൻ മടിച്ചു.
ആ കുട്ടിയെ ഭക്ഷണം കഴിപ്പിക്കുക എന്ന ചുമതല
ആ കുട്ടിയുടെ അമ്മ അച്ഛന്‍റെ തലയിൽ വച്ചു കൊടുത്തു.
അച്ഛൻ ഒന്ന് പുന്നാരിച്ച് മകളെ കൊണ്ട്
ഭക്ഷണം കഴിപ്പിക്കാൻ ഉള്ള ശ്രമം തുടങ്ങി.
മകൾ പറഞ്ഞു:
ഞാൻ പറയുന്നത് ചെയ്യാം എന്ന് അച്ഛൻ പ്രോമിസ് ചെയ്‌താൽ
ഞാൻ ഭക്ഷണം കഴിക്കാം...
വലിയ കാശ് ചെലവുള്ള ആഗ്രഹങ്ങൾ അല്ലെങ്കിൽ നടത്തി തരാം...
എന്ന് അച്ഛൻ മറുപടി പറഞ്ഞു.
"എന്‍റെ തല മൊട്ടയടിക്കണം"-
ആ കുട്ടി പറഞ്ഞു.
കേട്ട വഴി അമ്മ വന്ന് ഈ ഭ്രാന്തൊന്നും സമ്മതിച്ചു കൊടുക്കരുത് എന്ന് അച്ഛനോട് പറഞ്ഞു.
പക്ഷെ കുട്ടി വാശി പിടിച്ചു.
അച്ഛന്‍ അതോടെ പ്രോമിസ് ചെയ്തു,
ഭക്ഷണം കഴിച്ചാല്‍ മൊട്ടയടിക്കാം.
ആ കുട്ടി ആവേശത്തോടെ ഭക്ഷണം കഴിച്ചു.
ഭക്ഷണം കഴിഞ്ഞപ്പോൾ അച്ഛന് ഒരു വിഷമം.
മകളെ തിരുത്താൻ ശ്രമം തുടങ്ങി.
"മോൾക്ക് എന്ത് നല്ല മുടിയാണ്... എന്തിനാ അത് കളയുന്നത്... വേണ്ട മോളെ..." എന്ന് അച്ഛൻ പറഞ്ഞു നോക്കി.
"കൊച്ചു പിള്ളേര്‍ അങ്ങനെ പറയും, അതൊന്നും കേൾക്കണ്ട "
എന്ന് അമ്മ ഒറ്റ വാശി.
"ഞാൻ പ്രോമിസ് ചെയ്തതല്ലേ?
അത് നടത്തിയില്ലെങ്കില്‍ അവൾക്ക് നമ്മളോടുള്ള വിശ്വാസം അല്ലെ പോകുക?"
"മുടിയല്ലേ, അത് വീണ്ടും വന്നോളും"
എന്ന് പറഞ്ഞ്,
അച്ഛന്‍ മകളുടെ തല ക്ലീൻ ഷേവ് അടിച്ചു.
പിറ്റേന്ന് അവളെ അച്ഛന്‍ സ്കൂളില്‍ കൊണ്ടുപോയി ആക്കി.
അന്നേരം ഒരു അമ്മയും മകളും അത് വഴി വന്നു .
ആ മകളുടെ തലയും ഇതുപോലെ ക്ലീൻ ഷേവ് കണ്ട്
ഈ അച്ഛൻ അത്ഭുതപ്പെട്ടു.
ആ കുട്ടി ഉടനെ ഈ അച്ഛന്‍റെ മകളുടെ അടുത്തേക്ക് സന്തോഷത്തോടെ ഓടി വന്നു.
അവർ സഹപാഠികളും സുഹൃത്തുക്കളും ആണെന്ന് അവരുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും വ്യക്തമായിരുന്നു.
ആ അമ്മ കണ്ണ് നിറഞ്ഞു പറഞ്ഞു
നിങ്ങളുടെ മകള്‍ വലിയ ഒരു മനസ്സുള്ളവളാണ് ,
"എന്‍റെ മകൾക്ക് ക്യാൻസർ ആണ്."
"കീമോതെറാപ്പി ചെയ്തു തലമുടി ഷേവ് ചെയ്തപ്പോൾ,
അവൾക്ക് വലിയ വിഷമം ആയിരുന്നു."
എല്ലാവരും നോക്കുന്നതുകൊണ്ട,
"ഇനി സ്കൂളിൽ പോകില്ല"
എന്ന് പറഞ്ഞു വാശി പിടിച്ചു.
ആ വാശി അവൾ നിങ്ങളുടെ മകളോട് പറഞ്ഞപ്പോൾ,
ആ മകൾ
"താനും തല മൊട്ടയടിച്ച് നാളെ വരാം, അപ്പൊ ഞാൻ കൂട്ടുണ്ടല്ലോ"
എന്ന് പറഞ്ഞു.
"സ്കൂളില്‍ വരാതിരിക്കരുത് "
എന്നും പറഞ്ഞു....
"ഇന്ന് അതുകൊണ്ട് മാത്രമാണ്
എന്‍റെ മകൾ വീണ്ടും സ്കൂളിലേക്ക് വരാൻ സമ്മതിച്ചതും."
തൊഴുകയ്യോടെ ആ അമ്മ ഈ കാര്യം പറഞ്ഞപ്പോൾ ,
അച്ഛൻ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ നിന്നു...
കുട്ടികളുടെ വിശാലമായ ഈ കാഴ്ചപ്പാടിന് ഭംഗം വരുത്തുന്നത്,
മുതിർന്നവരുടെ സ്വാർത്ഥ ചിന്താഗതിയാണ്....
ഇത്തരം കുട്ടികളെയാണ് മുതിർന്നവർ പഠിപ്പിച്ചു വിടുന്നത്,
മറ്റേ കുട്ടിയേക്കാൾ കൂടുതൽ മാർക്ക് വാങ്ങണം,
അവനെ തോല്‍പ്പിക്കണം,
ഇവനുമായി കൂട്ടുവേണ്ട,
അവളുമായി ലഞ്ച്ബോക്സ് ഷെയർ ചെയ്യണ്ട..
എന്നൊക്കെ....
ഒരു പുനർവിചിന്തനം ,
ഒരു പുതിയ തിരിച്ചറിവ്,
വളരെ അത്യാവശ്യമാണ്...
കുട്ടികളെ പോലെ വളരേണ്ടതുണ്ട് നമ്മളൊക്കെ...
(കടപ്പാട്)

No comments:
Post a Comment