ഒരു കപ്പൽ കാറ്റിലും കോളിലും പെട്ട് തകർന്നു ...
അതിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം ...
അബോധാവസ്ഥയിൽ അയാൾ എത്തിപ്പെട്ടതാകട്ടെ വിജനമായ ഒരു ദ്വീപിലും ...
കൂട്ടിന് ആളില്ലാതെ ഏകനായ് ദ്വീപിൽ അകപ്പെട്ട ആ മനുഷ്യൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി..
എന്നാൽ സർവ ശക്തനായ ദൈവത്തിങ്കൽ ഉള്ള വിശ്വാസം അയാൾ കൈവിട്ടില്ല...
തന്നെ രക്ഷിക്കണമെന്ന് മനമുരുകി അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു...
ദിവസവും തന്നെ രക്ഷിക്കാൻ വരുന്ന കപ്പലും കാത്ത് അയാൾ ചക്രവാളത്തിൽ കണ്ണും നട്ടിരിക്കും...
ഇങ്ങനെ ദിവസങ്ങൾ എത്രയോ കടന്നുപോയി ...
പക്ഷേ, ആരും വന്നില്ല. എന്നാൽ അയാൾ പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു...
ദ്വീപിൽ അങ്ങിങ്ങായി കിടന്നിരുന്ന മരക്കഷ്ണങ്ങൾ ശേഖരിച്ച് അയാൾ ഒരു കുടിൽ പണിതു ...
ഒരു ദിവസം ...
ഭക്ഷണത്തിന് വേണ്ടി അലഞ്ഞുതിരിഞ്ഞ് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച അയാളെ നടുക്കിക്കളഞ്ഞു ...
തന്റെ കുടിൽ കത്തിനശിച്ചിരിക്കുന്നു ...
തന്റേതായി ആകെയുണ്ടായിരുന്ന വസ്തുക്കളും നഷ്ടപ്പെട്ടിരിക്കുന്നു ...
എന്തു ചെയ്യണമെന്നറിയാതെ അയാൾ തല കുമ്പിട്ട് കരയാൻ തുടങ്ങി ...
"എന്റെ രക്ഷിതാവേ , നീ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്,"
അയാൾ ആര്‍ത്തുവിളിച്ചു ...
അയാൾ ആര്‍ത്തുവിളിച്ചു ...
കരഞ്ഞു കരഞ്ഞ് അയാൾ തളർന്നുറങ്ങി ...
എന്നാല്‍ പിറ്റേന്ന് പ്രഭാതത്തിൽ ഒരു വലിയ ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത് ...
അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു കൂറ്റൻ യാത്രാക്കപ്പൽ ദ്വീപിനെ ലക്ഷ്യം വെച്ച് വരുന്നു ...
സന്തോഷത്താൽ അയാൾ കരഞ്ഞുപോയി ...
കപ്പലിൽ പ്രവേശിച്ചപ്പോൾ നാവികരോടായി അയാൾ ചോദിച്ചു ...
"നിങ്ങള്‍ക്ക് എങ്ങനെ ദ്വീപില്‍ ഒരാള്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി." അപ്പോൾ അവർ പറഞ്ഞു ...
" ദ്വീപിൽ നിന്ന് പുക ഉയരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ മനുഷ്യര്‍ ആരെങ്കിലും അവിടെ അകപ്പെട്ടിരിക്കാം എന്ന് ഞങ്ങൾ ഊഹിച്ചു ...
ഇതുകേട്ട അയാൾ പൊട്ടി കരഞ്ഞുകൊണ്ട് നാഥനോട് തന്നെ സഹായിച്ച വഴിയോർത്ത് ആശ്ചര്യപ്പെട്ടു ...
നാഥനോട് വീണ്ടും വീണ്ടും നന്ദി പറഞ്ഞു ...
*************************************************************************
ഗുണ പാഠം :
പ്രയാസങ്ങൾ വരുമ്പോൾ പ്രതീക്ഷകൾ കൈവിട്ട് ദുഃഖിച്ചിരിക്കാൻ എളുപ്പമാണ് ...
എന്നാൽ നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ദൈവമാണ് ...
ഇനി നിങ്ങളുടെ കുടിലും കത്തിയെരിഞ്ഞേക്കാം ...
എന്നാൽ ക്ഷമയവലംബിക്കുക ...
നാഥന്റെ സഹായത്തിന്റെ പുക അതിൽ നിന്ന് ഉയരാതിരിക്കില്ല....
No comments:
Post a Comment